തിരുവനന്തപുരം : സംസ്ഥാനത്ത് മൂവായിരത്തോളം റേഷന്‍ കടകള്‍ക്ക് പൂട്ട് വീഴുന്നു. ചെറിയ റേഷന്‍ കടകള്‍ വലിയ റേഷന്‍ കടകളില്‍ ലയിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് മൂവായിരം റേഷന്‍ കടകള്‍ക്ക് പൂട്ട് വീഴുന്നത്. ഇത് കാര്‍ഡുടമകള്‍ക്ക് വന്‍ തിരിച്ചടിയാകും. റേഷന്‍ വാങ്ങാന്‍ കാര്‍ഡുടമകള്‍ ഇനി കിലോമീറ്ററുകള്‍ സഞ്ചരിക്കണം. ആദ്യഘട്ടത്തില്‍ 350 കാര്‍ഡില്‍ താഴെയുള്ള 2,720 റേഷന്‍ കടകള്‍ ലയിപ്പിക്കാനാണ് തീരുമാനം.
ആദ്യഘട്ടത്തില്‍ 350 കാര്‍ഡില്‍ താഴെയുള്ള 2,720 റേഷന്‍ കടകള്‍ ലയിപ്പിക്കാനാണ് തീരുമാനം.
സംസ്ഥാനത്ത് 14,419 റേഷന്‍ കടകളാണുള്ളത്. ഇത് നേര്‍പകുതിയാക്കാനാണ് നീക്കം. 350 മുതല്‍ 400 കാര്‍ഡുകള്‍ വരെയുള്ള റേഷന്‍ കടകളാണ് രണ്ടാംഘട്ടത്തില്‍ നിര്‍ത്തുക. 1,280 എണ്ണം വരുമിത്. 400 മുതല്‍ 500 കാര്‍ഡുകള്‍ വരെയുള്ള 2,741 കടകളും സംസ്ഥാനത്തുണ്ട്. ഇവയും ഭാവിയില്‍ ലയിപ്പിക്കും. ബാക്കിയുള്ള ഓരോ റേഷന്‍ കടയിലും കാര്‍ഡുടമകളുടെയെണ്ണം ശരാശരി രണ്ടായിരം ആക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
ഒരു തദ്ദേശസ്ഥാപനത്തില്‍ ആറു മുതല്‍ 10 വരെ റേഷന്‍ കടകളുണ്ട്. ഇത് രണ്ടു മുതല്‍ അഞ്ചു വരെയാക്കാനാണ് നീക്കം. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കുകയാണ് ലക്ഷ്യം.
സാധനങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ റേഷന്‍ കടകളിലെത്തിക്കണമെന്ന ഭക്ഷ്യഭദ്രതാ നിയമത്തിലെ വ്യവസ്ഥയും വന്‍സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് കണ്ടെത്തല്‍. അതിനാല്‍ റേഷന്‍ കടകളുടെ എണ്ണം കുറച്ച് ബാധ്യത ഇല്ലാതാക്കാനാണ് ശ്രമം. സര്‍ക്കാര്‍ നീക്കത്തില്‍ റേഷന്‍ സംഘടനകള്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.
യുഡിഎഫ് സര്‍ക്കാര്‍ ഹോപ്പ് പ്‌ളാന്റേഷന് അനുകൂലമായി എടുത്ത തീരുമാനവും നിയമവിരുദ്ധമാണ്. വിവാദങ്ങളെ തുടര്‍ന്ന് തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചില്ലായിരുന്നെങ്കില്‍ 151 ഏക്കര്‍ ഭൂമി അനര്‍ഹമായി കമ്പനി സ്വന്തമാക്കുമായിരുന്നെന്ന് സമിതി കണ്ടെത്തി. തിരുവനന്തപുരം ടെന്നീസ് ക്‌ളബ്ബിന് 4.25 ഏക്കര്‍ ഭൂമി പതിച്ചുനല്‍കാനുള്ള തീരുമാനവും പുനഃപരിശോധിക്കണം.
Post Your Comments