ചാര്‍മിനാര്‍ : വാട്‌സ്ആപ്പിലൂടെ ഹൈദരാബാദ് സ്വദേശിയായ യുവതിയെ ഭര്‍ത്താവ് മൊഴി ചൊല്ലിയെന്ന് പരാതി. സുമൈന ഷര്‍ഫി എന്ന യുവതിയെയാണ് വാട്‌സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലി വിവാഹമോചനം ചെയ്തത്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു സംഭവം. 2015ലാണ് ഒവൈസി സുനൈനയെ വിവാഹം കഴിക്കുന്നത്. ഏതാനും മാസങ്ങള്‍ക്കകം തന്നെ സുനൈനയെ ഇയാള്‍ വീട്ടില്‍ നിന്നിറക്കി വിട്ടു. തുടര്‍ന്ന് സുനൈന സ്വന്തം വീട്ടിലേക്ക് മടങ്ങി. ഇതിനിടെ നിരവധി തവണ ഭര്‍ത്താവിന്റെ വീട്ടില്‍ തിരിച്ചെത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ അനുവദിച്ചില്ല.
തിങ്കളാഴ്ചയാണ് സംഭവം പുറംലോകം അറിയുന്നത്. നവംബര്‍ 28ന് മുത്തലാഖ് ചൊല്ലിക്കൊണ്ടുള്ള വാട്‌സ്ആപ്പ് സന്ദേശം ലഭിച്ചതായും യുവതി വെളിപ്പെടുത്തി.
വാട്‌സ്ആപ്പിലൂടെ മൊഴി ചൊല്ലിയ പ്രവാസി ഭര്‍ത്താവിനെതിരെ യുവതി സനത്‌നഗര്‍ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ സുനൈനയുടെ ഭര്‍ത്താവ് ഒവൈസി താലിബിനെതിരെ പോലീസ് കേസെടുത്തു.
Post Your Comments