തിരുവനന്തപുരം•മന്ത്രി എം.എം മണിയുടെ വിവാദ പ്രസംഗ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിക്കവേയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വീണ്ടും നാക്കുപിഴ പിണഞ്ഞത്.
മൂന്നാറിലെ പൊമ്പിളൈ ഒരുമൈക്കെതിരായി മന്ത്രി മണി നടത്തിയ പരാമര്‍ശങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു തിരുവഞ്ചൂര്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിലെ ആവശ്യം. എഴുതി തയ്യാറാക്കിയ അടിയന്തിര പ്രമേയ നോട്ടീസ് വായിക്കുമ്പോള്‍, വിവാദ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി മന്ത്രി മണിയെ തളളിയെന്ന വാര്‍ത്ത സഭയുടെ ശ്രദ്ധയില്‍ പെടുത്തുമ്പോഴാണ് തിരുവഞ്ചൂരിന് വീണ്ടും നാക്കു പിണഞ്ഞത്. മണിയെ തളളി മുഖ്യമന്ത്രി, മുഖ്യമന്ത്രി പറഞ്ഞ വാചകം ഞാന്‍ ഒന്ന് വായിക്കാം. പെണ്‍മക്ക, പെണ്‍കള്‍ എന്നിങ്ങനെ പറഞ്ഞ് തപ്പിത്തടഞ്ഞാണ് തിരുവഞ്ചൂര്‍ ആ വാചകം പൂര്‍ത്തിയാക്കിയത്.
നേരത്തെ തന്നെ നാക്കുപിഴയിലൂടെ മലയാളികളെ ഏറെ ചിരിപ്പിച്ചിട്ടുള്ള തിരുവഞ്ചൂരിന്റെ പുതിയ പിഴവ് സഭയിലും ചിരിപടര്‍ത്തി. സമീപത്തിരുന്ന എംഎല്‍എമാരായ കെ. മുരളീധരന്‍, വിഎസ് ശിവകുമാര്‍, അടൂര്‍പ്രകാശ്, പിടി തോമസ്, കെസി ജോസഫ്, രമേശ് ചെന്നിത്തല എന്നിവര്‍ തിരുവഞ്ചൂരിന്റെ പരാമര്‍ശങ്ങളില്‍ ചിരിക്കുന്നതും നിയമസഭ തത്സമയ സംപ്രേക്ഷണത്തില്‍ വ്യക്തമായിരുന്നു.
ഈ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെ മുഖ്യമന്ത്രി പിണറായി വിജയനും നാക്കുപിഴ സംഭവിച്ചിരുന്നു. പാപ്പാത്തിച്ചോലയെ ചപ്പാത്തി, ആ ചപ്പാത്തിച്ചോല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
നേരത്തെ മന്ത്രിയായിരുന്നപ്പോള്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനത്തില്‍ പുരസ്‌കാര ജേതാക്കളുടെ പേരുകള്‍ പ്രഖ്യാപിച്ചപ്പോഴും മന്ത്രിയായിരുന്ന തിരുവഞ്ചൂരിന് നാക്കുപിഴ സംഭവിച്ചിരുന്നു. തുടര്‍ന്ന് തിരുവഞ്ചൂറിനെ പരിഹസിച്ച് നിരവധി ട്രോളുകളും പുറത്തിങ്ങിയിരുന്നു.
Post Your Comments