
ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി ബിജെപി സംസ്ഥാന സെക്രട്ടറി ശോഭ സുരേന്ദ്രൻ.പിണറായിക്ക് ബിനാമി പേരില്‍ ഇടുക്കിയിലുള്ള കയ്യേറ്റ ഭൂമിയുടെ കാവല്‍ക്കാരനാണ് എം.എം. മണിഎന്നും, മണിയെ തൊട്ടാല്‍ പിണറായിക്ക് പൊള്ളുന്നത് ഇതു കൊണ്ടാണ് എന്നും അവർ ആരോപിച്ചു.
‘വിഷയത്തിൽ നിന്നു ജനശ്രദ്ധ തിരിക്കാനാണ് ആർഎസ്എസ്സിനു നേരേയുള്ള പ്രസ്താവനകൾ. ലാവ്ലിൻ കേസിൽ അകത്തു പോകുമെന്ന കാര്യം ഇന്നലെ സാൽവെ അപ്പിയർ ചെയ്ത മറ്റൊരു കേസിന്റെ വിധി വന്നപ്പോഴേ പിണറായിക്കു മനസ്സിലായി. ബിനാമി കേസിലെ സത്യങ്ങൾ കൂടെ പുറത്തു വരുന്നതോടേ പിണറായിയുടെ കൊലപാതക-മാടമ്പി രാഷ്ട്രീയം അവസാനിക്കും ‘എന്നും ശോഭ പറഞ്ഞു. തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് ശോഭ സുരേന്ദ്രന്റെ പ്രതികരണം.
ഫേസ് ബുക്ക് പോസ്റ്റ് കാണാം :
Post Your Comments