തിരുവനന്തപുരം : വിവാധത്തിനിടയായ പ്രസംഗത്തിന്റെ ഇടയില്‍ താന്‍ സ്ത്രീയെന്ന വാക്ക് ഉപയോഗിച്ചിട്ടില്ലയെന്ന് എം എം മണി നിയമസഭയില്‍ പറഞ്ഞു. ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് തന്നോട് വിരോധം ഉണ്ട് അതിനാല്‍ താന്‍ പറഞ്ഞത് എഡിറ്റ് ചെയ്തു ഉപയോഗിക്കുകയായിരുന്നുന്നും അദ്ദേഹം വ്യക്തമാക്കി. തൂക്കിക്കൊല്ലാന്‍ വിധിക്കുമ്പോള്‍ എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി പോലും ചോദിക്കുമെന്നും മന്ത്രി വിശദീകരിച്ചു.
നാലാള്‍ സമരമാണ് ഇപ്പോള്‍ നടക്കുന്നത്. പൊമ്പിള്ളൈ ഒരു മൈ പ്രവര്‍ത്തകരെ താന്‍ ആക്ഷേപിച്ചിട്ടില്ല. തന്നേയും പാര്‍ടിയെയും താറടിക്കാനാണ് ശ്രമമെന്നും താന്‍ എന്നും സ്ത്രീകളോട് എന്നും ആദരവോടെ പെരുമാറിയിട്ടേഉള്ളുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന്റെ അനുമതി നിഷേധിച്ചു.കൂടാതെ മണിക്കെതിരെ അച്ചടക നടപടിക്ക് സാധ്യത ഉണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്
Post Your Comments