കൊച്ചി: പൊമ്പിളൈ ഒരുമൈ വിഷയത്തില്‍ മന്ത്രി എംഎം മണിക്ക് പിന്തുണയുമായി ഹരീഷ് വാസുദേവൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 19 മിനുട്ടുള്ള എംഎം മണിയുടെ പ്രസംഗത്തില്‍ നിന്ന് ഒരു മിനുട്ട് മാത്രം അടര്‍ത്തിയെടുത്താണ് മാധ്യമങ്ങൾ പ്രക്ഷേപണം ചെയ്തതെന്നും മണിയോടും പ്രേക്ഷകരോടും മാപ്പുപറയാന്‍ ചാനലുകൾക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപ് മണിയുടെ പരാമർശത്തിനെതിരെ ഹരീഷ് വാസുദേവൻ രംഗത്ത് വന്നിരുന്നു. താൻ ഉൾപ്പെടെയുള്ള ജനങ്ങളെ മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും ഒരു പൗരന്റെ വാർത്തകൾ അറിയാനുള്ള അവകാശത്തെ ഒരു കൂട്ടം മാധ്യമങ്ങൾ ദുർവിനിയോഗം ചെയ്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വിഷയത്തില്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ ചാനലുകള്‍ അപ്പപ്പോള്‍ നടത്തുന്ന എക്സ്ക്ലൂസീവ് വാർത്തകളെയും മറ്റും വിശ്വസിച്ച് പ്രതികരിക്കുന്ന രീതി നിർത്തുമെന്നും ഹരീഷ് വാസുദേവൻ പറയുകയുണ്ടായി. മാധ്യമ തൊഴിലാളികളെയും സര്‍ക്കാര്‍ ജീവനക്കാരെയും അപഹസിക്കാനേ മണി ഉദ്ദേശിച്ചിരുന്നുള്ളൂവെന്നും ഹരീഷ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
Post Your Comments