ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമാണ്. ദുബായില്‍ ഗതാഗത നിയമങ്ങള്‍ക്ക് മാറ്റം വന്നിരിക്കുകയാണ്. ദുബായ് പോലീസ് നിയമ ലംഘനത്തിനുള്ള ശിക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. പിഴ ഈടാക്കുന്നതിലാണ് മാറ്റം വന്നിരിക്കുന്നത്.
ജൂലൈ ഒന്നുമുതല്‍ പുതിയ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു തുടങ്ങും. നിയമങ്ങള്‍ കര്‍ശനമാണെങ്കിലും ഇപ്പോഴും ഡ്രൈവര്‍മാര്‍ അശ്രദ്ധമായാണ് വാഹനമോടിക്കുന്നത്. പുതിയ നടപടി ഒരു കൂസലുമില്ലാത്ത ഡ്രൈവര്‍മാര്‍ക്കും അമിത വേഗതയില്‍ വാഹനമോടിക്കുന്നവരെയും ലക്ഷ്യം വെച്ചാണെന്ന് അധികൃതര്‍ പറയുന്നു.
ഇരട്ടി പിഴയാണ് അമിത വേഗത്തില്‍ വാഹനമോടിക്കുന്നവര്‍ക്കെതിരെ ചുമത്തുക. 60kmph ല്‍ കൂടുതല്‍ പോകുന്നവര്‍ക്ക് 1000 ഡോളറോ 2000 ഡോളറോ ഈടാക്കാം. 80kmph ആണെങ്കില്‍ 3000 ഡോളര്‍ പിഴയും ഈടാക്കുന്നതായിരിക്കും.
Post Your Comments