Latest NewsNewsIndia

സ്റ്റാലിൻ അറസ്റ്റിൽ

ചെന്നൈ: കർഷകർക്ക് അനുകൂലമായി നടന്ന തമിഴ്‌നാട് ബന്ദിന്റെ ഭാഗമായി റോഡ് ഉപരോധിച്ചതിനു ഡി എം കെ പ്രസിഡന്റ് സ്റ്റാലിനെ അറസ്റ്റ് ചെയ്തു.സ്റ്റാലിനൊപ്പം മറ്റ് നേതാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.ഡി.എം.കെ, കോണ്‍ഗ്രസ് തുടങ്ങിയ പ്രതിപക്ഷ കക്ഷികൾ കൊടും വരള്‍ച്ചമൂലം തമിഴ്നാട്ടിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഉന്നിയിച്ച്‌ നടത്തുന്ന ബന്ദിലാണ് സംഭവ വികാസങ്ങൾ.

കര്‍ഷകരുടെ ലോണുകള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടു വ്യത്യസ്ത രീതികളുമായി കർഷകർ ഡൽഹിയിൽ സമരം ചെയ്യുന്നുണ്ടായിരുന്നു.അത് ഇന്നലെ പിൻവലിച്ച സാഹചര്യത്തിലാണ് പ്രതിപക്ഷ കക്ഷികൾ ഇന്ന് ബന്ദിനാഹ്വാനം ചെയ്തത്. ബന്ദിനെ തുടർന്ന് കടകമ്പോളങ്ങളെല്ലാം തമിഴ്‌നാട്ടിൽ അടഞ്ഞു കിടക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button