Latest NewsNewsGulf

വിസിറ്റ് വിസയില്‍ ഭര്‍ത്താവിനെ സന്ദര്‍ശിക്കാനെത്തിയ മലയാളി യുവതി യുഎഇയില്‍ അപകടത്തില്‍ മരിച്ചു

അബുദാബി: യുഎഇയില്‍ ഭര്‍ത്താവിനടുത്ത് സന്ദര്‍ശക വിസയില്‍ എത്തിയ മലയാളി യുവതിക്ക് വാഹനാപകടത്തില്‍ ദാരുണ അന്ത്യം. അബുദാബി അല്‍ റഹബായിലാണ് അപകടമുണ്ടായത്.

മലപ്പുറം തിരൂര്‍ സ്വദേശി സുഭാഷിന്റെ ഭാര്യ ഉഷയാണ് മരിച്ചത്. യുഎഇയിലുള്ള ഭര്‍ത്താവിനെ സന്ദര്‍ശിക്കാന്‍ രണ്ടുമക്കള്‍ക്കൊപ്പം ഒരു മാസം മുന്‍പാണ് ഉഷ എത്തിയത്. മക്കളുടെ വേനലവധിയില്‍ ഭര്‍ത്താവിനെ കാണാനും യുഎഇ സന്ദര്‍ശിക്കാനുമെത്തിയതായിരുന്നു ഉഷയും കുട്ടികളും.

ശനിയാഴ്ച രാത്രി അബുദാബിയിലുള്ള സുഹൃത്തുക്കളെ സന്ദര്‍ശിച്ചശേഷം ദുബായിലേക്ക് മടങ്ങിവരവെയാണ് അപകടമുണ്ടായത്. കുടുംബം സഞ്ചരിച്ചിരുന്ന വാഹനം ചെറിയറോഡില്‍ നിന്ന് തെന്നി ഹൈവേയിലേക്ക് മറിയുകയായിരുന്നു. ദമ്പതികളുടെ മകനും മകള്‍ക്കും അപകടത്തില്‍ പരിക്കേറ്റു. മഫ്‌റാക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പെണ്‍കുട്ടിയുടെ ശസ്ത്രക്രിയ നടത്തി. ആണ്‍കുട്ടിയുടെ പരിക്ക് ഗുരുതരമല്ല.

ഭര്‍ത്താവിനെ കാണാന്‍ യുഎഇയിലെത്തിയ കാസര്‍ഗോഡ് സ്വദേശിയായ യുവതിയും വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. റാസല്‍ഖൈമയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റത് കാസര്‍ഗോഡ് കാഞ്ഞങ്ങാട് കൊട്ടോടി സ്വദേശി ശശിധരന്റെ ഭാര്യ അര്‍ച്ചനയ്ക്കാണ്. റോഡ് മുറിച്ചുകടക്കവേ കാര്‍ ഇടിച്ച് പരിക്കേറ്റ യുവതി ഇപ്പോഴും അബോധാവസ്ഥയിലാണ്. ഭര്‍ത്താവിനെ സന്ദര്‍ശിക്കാന്‍ രണ്ടുമക്കളുമായി എത്തിയ അര്‍ച്ചനയ്ക്ക് അപകടമുണ്ടായത് ഏപ്രില്‍ ആറിനായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button