മുംബൈ•പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ സീരിയല്‍ താരം പാര്‍ഥ് സംതാനെതിരെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്ന നിയമം (പോസ്കോ) പ്രകാരവും കേസെടുത്തു. ബംഗൂര്‍ നഗര്‍ പോലീസാണ് കേസെടുത്തത്. നേരത്തെ ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 354 ാം വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
20 കാരിയായ പരാതിക്കാരി, നാല് വര്‍ഷം മുന്‍പ് തനിക്ക് 16 വയസ് ഉള്ളപ്പോഴും സംതാന്‍ തന്നെ പീഡിപ്പിച്ചിരുന്നതായി പോലീസിന് നല്‍കിയ രണ്ടാമത്തെ മൊഴിയില്‍ പറഞ്ഞതിനെത്തുര്‍ന്നാണ് പോസ്കോ പ്രകാരവും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
‘കൈസി യേ യാരിയാന്‍’, ‘ബെസ്റ്റ് ഫ്രണ്ട്സ് ഫോര്‍ എവര്‍’തുടങ്ങിയ ഹിന്ദി ടെലിവിഷന്‍ ഷോകളിലൂടെ പ്രശസ്തനാണ് സംതാന്‍.
മോഡലായ തന്നെ സംതാന്‍ കിടക്ക പങ്കിടാന്‍ ക്ഷണിച്ചുവെന്നാണ് മാര്‍ച്ചില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. മലാഡ് വെസ്റ്റില്‍ എവര്‍ഷൈന്‍ നഗറില്‍ താമസിക്കുന്ന മോഡലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനിടെയാണ് തന്നെ 16 ാമത്തെ വയസിലും നടന്‍ തന്നെ പീഡിപ്പിച്ചിരുന്നുവെന്ന പരാതിയുമായി മോഡല്‍ വീണ്ടും രംഗത്തെത്തിയത്.
Post Your Comments