കോയമ്പത്തൂര്‍: വനപാതയോരത്ത് നിന്ന കുട്ടിയാനയെ വണ്ടി നിര്‍ത്തി ശല്യം ചെയ്ത വിനോദ സഞ്ചാരികള്‍ക്ക് കിട്ടിയത് വമ്പന്‍ പണി. വനപാതയോരത്ത് നിന്ന കുട്ടിയാനയുടെ സമീപം വാഹനം നിര്‍ത്തി ശല്യം ചെയ്ത വിനോദസഞ്ചാരികളില്‍ നിന്ന് വനംവകുപ്പ് പിഴ ഈടാക്കി. തമിഴ്‌നാട്ടിലെ മുതുമല കടുവാസങ്കേതത്തില്‍, അഭയാരണ്യത്തിനടുത്താണ് സംഭവം. നിര്‍ത്താതെ കുട്ടിയാനയെ ശല്യം ചെയ്ത് ആസ്വാദിച്ചതിനു പിന്നാലെയാണ് വനം വകുപ്പിന്റെ പിഴ എത്തിയത്.
ഇവര്‍ക്ക് 20,000 രൂപയാണ് പിഴയായി നല്‍കേണ്ടി വന്നത്. വന്യമൃഗങ്ങളെ ശല്യം ചെയ്ത കുറ്റത്തിന് മഹാരാഷ്ട്ര സ്വദേശികളായ സാവന്ത്, അഭിജിത്, രോഹിത്, എന്നീ യുവാക്കള്‍ക്കാണ് വനം വകുപ്പ് വകയായി വമ്പന്‍ പണി കിട്ടിയത്.
റോഡരികില്‍ നിന്ന് വണ്ടി നിര്‍ത്തി കുട്ടിയാനയെ ശല്യം ചെയ്യുന്ന ഇവരുടെ ഫോട്ടോ പിന്നാലെ വന്ന യാത്രികരാണ് പകര്‍ത്തുകയും വനം വകുപ്പിനു കൈമാറുകയും ചെയ്തത്.
Post Your Comments