ബിലാസ്പൂര്‍: ഛത്തീസ്ഗഢില്‍ നക്സലുകളുമായുള്ള ഏറ്റുമുട്ടലില്‍ 11 സിആര്‍പിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഛത്തീസ്ഗഢിലെ സുഖ്മയിലാണ് മാവോയിസ്റ്റ് ആക്രമണം നടന്നത്. മാവോവാദി സാന്നിധ്യം കൂടുതലുള്ള തെക്കന്‍ ബസ്തര്‍ മേഖലിയില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് വെടിവെപ്പുണ്ടായത്. സംഭവ സ്ഥലത്ത് ഏറ്റമുട്ടല്‍ തുടരുകയാണ്. പരിക്കേറ്റവരെ ഹെലികോപ്ടറിലാണ് ആശുപത്രിയിലേക്ക് മാറ്റുന്നതെന്ന് മുതിര്‍ന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥന് അറിയിച്ചു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്.
Post Your Comments