Latest NewsInternational

വീടിന്റെ രണ്ടാം നിലയില്‍ വീട്ടുകാര്‍ രാത്രിയില്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച

വീടിന്റെ രണ്ടാം നിലയില്‍ വീട്ടുകാര്‍ രാത്രിയില്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച. നോര്‍ത്ത് കരോലിനയിലെ ഒരു വീട്ടിലേക്ക് രാത്രിയില്‍ എത്തിയത് ഞെട്ടിപ്പിക്കുന്ന ഒരു അതിഥിയാണ്. ഒരു വമ്പന്‍ മുതലയായിരുന്നു ഈ അതിഥി. വീട്ടിലേക്ക് രാത്രിയില്‍ 20 പടികളോളം കയറിയാണ് ഒരു മുതലയെത്തിയത്. തുറന്നു കിടന്ന വാതിലിലൂടെ വിസിറ്റിംങ് റൂം വരെ ഈ മുതലയെത്തി.

ഏകദേശം 16 വയസ്സ് തോന്നിക്കുന്ന മുതലയ്ക്ക് 9 അടിയോളം നീളമുണ്ടായിരുന്നു. ഇവര്‍ താമസിക്കുന്ന പ്രദേശത്തു പുതിയതായി പണിത പാലമാണ് മുതലയെ രണ്ടാം നിലയിലെത്തിച്ചതെന്നാണ് നിഗമനം. ഈ പാലം മൂലം ഒരു തടാകത്തില്‍ നിന്നു മറ്റൊരു തടാകത്തിലേക്ക് പോകാനുള്ള മുതലയുടെ മാര്‍ഗ്ഗം തടസ്സപ്പെട്ടതാകാം വഴി തെറ്റി മുതല രണ്ടാം നിലയിലേക്കെത്താന്‍ കാരണം. ഇണയെ അന്വേഷിച്ചാണ് ഭൂരിഭാഗം മുതലകളും തടാകങ്ങളില്‍ നിന്നു വെളിയിലേക്കിറങ്ങുന്നത്.

വിസിറ്റിങ് റൂമില്‍ അസാധാരണമായ ഒച്ചകേട്ടു കള്ളനാണെന്നു പേടിച്ചാണ് വീട്ടുകാര്‍ നോക്കിയത്. അവിടെ മുതലയെ കണ്ടതോടെ വീട്ടുകാര്‍ പേടിച്ചു മുറികളില്‍ കയറി വാതിലടച്ചു. ഉടന്‍തന്നെ വന്യജീവി വകുപ്പിനെ വിവരമറിയിക്കുകയും ചെയ്തു. ഏതാണ്ട് ഒരു മണിക്കൂറോളം അവരെത്തും വരെ മുതലെ ഇതേ മുറിയില്‍ തുടര്‍ന്നു. വല്ലാത്ത അക്രമവാസന പ്രകടിപ്പിച്ച മുതലയെ പണിപ്പെട്ടാണ് വന്യജീവി രക്ഷാസേനയിലെ അംഗങ്ങള്‍ നിയന്ത്രണത്തിലാക്കിയത്.

shortlink

Post Your Comments


Back to top button