തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി മന്ത്രി എം.എം മണിയാണ് താരം. സംസ്ഥാനത്തുമാത്രമല്ല സോഷ്യല്‍ മീഡിയയിലും മണിയാണ് ഇപ്പോഴത്തെ താരം. നിരവധി പോസ്റ്റുകളാണ് മണിയ്‌ക്കെതിരെ വന്നുകൊണ്ടിരിക്കുന്നത്. ഇക്കൂട്ടത്തില്‍ മണിയെ വിമര്‍ശിച്ചു കൊണ്ട് രംഗത്തുവന്നത് ഇടതു അനുഭാവം വെച്ചു പുലര്‍ത്തുന്ന ഒരു അച്ചനുമുണ്ട്. ഗീവര്‍ഗീസ് കുറീലോസ് അച്ചനാണ് എം.എം മണിയെ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയത്.
സബ് കലക്ടര്‍ ശ്രീരാം വെങ്കിട്ടരാമനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് മണി നടത്തിയ പ്രസംഗത്തിന് പിന്നാലെയായിരുന്നു മണിയാശാനെ വിമര്‍ശിച്ച് കുറീലോസ് തിരുമേനി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
മണിയാശാന്റെ ‘വിശ്വാസി ‘കളോടുള്ള സ്നേഹം അസഹനീയമാകുന്നു; ദയവു ചെയ്ത് അദ്ദേഹത്തിന്റെ നാവിനെ ഉത്തരവാദത്വപ്പെട്ടവര്‍ നിയന്ത്രിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
ഒരു വിശ്വാസി എന്ന നിലയില്‍ വിനയപൂര്‍വ്വം പറയട്ടെ.. മണിയാശാന്റെ ‘വിശ്വാസി ‘കളോടുള്ള സ്നേഹം അസഹനീയമാകുന്നു. ദയവു ചെയ്ത് അദ്ദേഹത്തിന്റെ നാവിനെ ഉത്തരവാദത്വപ്പെട്ടവര്‍ നിയന്ത്രിക്കണം. ഒരു സര്‍ക്കാരിനും ഭൂഷണമല്ല ഈ മന്ത്രിയുടെ വായ്മൊഴി വഴക്കം.
അച്ചന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടായിരുന്നു സോഷ്യല്‍ മീഡിയയില്‍ വൈറലായിത്. കൈയേറി സ്ഥാപിച്ച കുരിശ് പൊളിച്ചുമാറ്റിയ ദൗത്യസംഘത്തിന്റെ നടപടിക്ക് ക്രൈസ്തവ സഭകളില്‍ നിന്നു പോലും പിന്തുണ കിട്ടിയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കുരിശു പൊളിക്കലിനെ എതിര്‍ത്ത് രംഗത്തെത്തിയത്. പിന്നാലെ മന്ത്രി മണിയും വിമര്‍ശനവുമായി രംഗത്തെത്തിയത്.
Post Your Comments