Latest NewsNewsIndia

പ്രധാനമന്ത്രി മോദി ചായ വിറ്റിരുന്ന റെയിൽവേ സ്റ്റേഷൻ നവീകരിക്കാൻ റെയിൽവേ

 

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി ചായവിറ്റ റെയിൽവേ സ്റ്റേഷന്‍ നവീകരിക്കാൻ എട്ടുകോടി രൂപ അനുവദിച്ച് റെയിൽവേ. കേന്ദ്ര റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹയാണ് വഡനഗര്‍ സ്റ്റേഷന്‍ നവീകരണത്തിന് എട്ടുകോടി രൂപ അനുവദിച്ചതായി പ്രഖ്യാപിച്ചത്.അഹമ്മദാബാദിൽ നിന്ന് 95 കിലോമീറ്റർ മാറിയുള്ള വഡനഗർ റെയിൽവേ സ്റ്റേഷനില്‍ മോദിയുടെ അച്ഛന്‍ ദാമോദര്‍ ദാസ് കട നടത്തിയിരുന്നു.

ഈ കടയിൽ നിന്നാണ് ട്രയിനിലെ യാത്രക്കാർക്ക് മോദി ചെറുപ്പത്തിൽ ചായ വിറ്റിരുന്നത്, മെഹ്സാനെ ജില്ലയിലെ ഈ സ്റ്റേഷന്‍ അതോടെ ലോക ശ്രദ്ധ ആകർഷിച്ചു.വഡനഗര്‍-മൊധേര-പത്താന്‍ വിനോദസഞ്ചാര ശൃംഖലയുടെ ഭാഗമായി ടൂറിസം മന്ത്രാലയം നൂറുകോടി രൂപയുടെ പദ്ധതി ആവിഷ്കരിക്കുന്നുണ്ട് ഇതിന്റെ ഭാഗമായാണ് റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button