സ്ത്രീകളുടെ സ്വതന്ത്രമായി തീരുമാനത്തെ മറികന്ന് ഒരാള്‍ക്കും ആരെയെങ്കിലും പ്രേമിക്കണമെന്ന് ഒരാള്‍ക്കും ഒരു സ്ത്രീയോട് നിര്‍ബന്ധിക്കാന്‍ അവകാശമില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയെ ശല്യപ്പെടുത്തുകയും പ്രേമിക്കണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തതതിന്റെ ഫലമായി പെൺകുട്ടി ആത്മഹത്യ ചെയ്ത ഒരു കേസ് പരിഗണിക്കേയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ജസ്റ്റിസ് എഎം ഖാന്‍വില്‍കാര്‍, എംഎം ശന്തനഗൗഡര്‍ എന്നിവരടങ്ങിയ ബെഞ്ച് ആണ് ഈ നിരീക്ഷണം നടത്തിയത്. ഒരു സ്ത്രീക്ക് ഒരാളെ പ്രണയിക്കാനും പ്രണയിക്കാതിരിക്കാനുമുള്ള സ്വാതന്ത്യമുണ്ട്. പുരുഷന്‍ അത് അംഗീകരിക്കുകയും ചെയ്യണമെന്നും ബെഞ്ച് വ്യക്തമാക്കി.
Post Your Comments