
പൊമ്പളൈ ഒരുമയ്‌ക്കെതിരെ മന്ത്രി എം.എം.മണി നടത്തിയ പ്രസ്താവനയില്‍ വ്യാപക പ്രതിഷേധം ഉയരുന്നു.മണിയുടെ പ്രസ്താവനയ്ക്കെതിരെ പൊമ്പളൈ ഒരുമൈ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയുണ്ടായി. ഉച്ചയോടെ പഴയ മൂന്നാര്‍ റോഡിലായിരുന്നു പൊമ്പളൈ ഒരുമ നേതാവ് ഗോമതി അടക്കമുള്ളവര്‍ പ്രതിഷേധിച്ചത്. ഇവരെ നീക്കം ചെയ്യാൻ പോലീസ് ശ്രമിച്ചതോടെ വൻ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കി. സ്ത്രീകളുടെ കൂടെ വോട്ട് നേടിയാണ് മണി ജയിച്ചതും മന്ത്രിയായതെന്നും പാവം തൊഴിലാളി സ്ത്രീകളെ അപമാനിച്ചതില്‍ മാപ്പു പറയണമെന്നുംഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധമുറകൾ സ്വീകരിക്കുമെന്നും പൊമ്പളൈ ഒരുമൈ നേതാവ് ഗോമതി വ്യക്തമാക്കി.
കാലങ്ങളായി അനുഭവിച്ചു വന്ന ദുരിതവും കഷ്ടപ്പാടും സഹിച്ചു മടുത്തപ്പോഴാണ് മൂന്നാര്‍ തേയിലത്തോട്ടങ്ങളിലെ സ്ത്രീത്തൊഴിലാളികള്‍ സമരത്തിനിറങ്ങിയത്. ദിവസങ്ങളോളം നീണ്ടു നിന്ന സമരത്തിന്റെ സമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടിയെന്ന് ആക്ഷേപിക്കാൻ തക്കവണ്ണം ഒരു മന്ത്രി തരം താണിരിക്കുന്നു. മൂന്നാറുകാർ എം.എം മണിയെ വിളിക്കുന്നത് ആശാൻ എന്നാണ്. ആ ആശാന്റെ ഭാഗത്ത് നിന്നും ഇങ്ങനെയുള്ള വാക്കുകൾ ആരും തന്നെ പ്രതീക്ഷിച്ചുകാണില്ല എന്ന് വേണം പറയാൻ. മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഇടുക്കി സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ അധിക്ഷേപിച്ചതിനു പിന്നാലെ ആയിരുന്നു പൊമ്പളെ ഒരുമെ സമരത്തിനെതിരെ മന്ത്രി തിരിഞ്ഞത്. കേരളത്തിലെ മൊത്തം സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് മറ്റുള്ളവർക്ക് വഴികാട്ടിയാകേണ്ട ഒരു മന്ത്രിയിൽ നിന്നും പുറത്ത് വന്നിരിക്കുന്നത്. കേവലം ഒരു മാപ്പ് പറച്ചിലിൽ ഒതുങ്ങുമോ ഈ കളിയെന്ന് കാത്തിരുന്ന് തന്നെ കാണണം.
Post Your Comments