ന്യൂഡൽഹി: റെയിൽവേ വിവരങ്ങൾ സംബന്ധിച്ച എല്ലാവിധ അന്വേഷണങ്ങൾക്കുമായി പുതിയ ആപ്പ് വരുന്നു. ഹിന്ദ് റെയിൽ എന്ന പേരിലുള്ള പുതിയ ആപ്പ് നിലവിലുള്ള എല്ലാ റെയില്‍വേ ആപ്ലിക്കേഷനുകളെയും സംയോജിപ്പിച്ചുകൊണ്ട് ജൂണില്‍ നിലവിൽ വരും. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളുടെ തത്സമയ വിവരങ്ങള്‍, റദ്ദാക്കല്‍, ട്രെയിന്‍ എത്തുന്ന പ്ലാറ്റ്ഫോം നമ്പർ, ബെർത്തുകളുടെ ലഭ്യത എന്നിങ്ങനെ എല്ലാ വിവരങ്ങളും ഈ ആപ്പിൽ ലഭ്യമാകും.
സേവന ദാതാക്കളുമായി വരുമാനം പങ്കുവയ്ക്കുന്ന തരത്തിലായിരിക്കും ആപ്പ് പ്രവർത്തിക്കുന്നത്. വര്‍ഷം 100 കോടി വരുമാനം ഇതിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രെയിനുകള്‍ വൈകിയോടുന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നില്ലെന്ന പരാതികൾ മുൻപ് ഉയർന്നിരുന്നു. എന്നാൽ പുതിയ ആപ്പിലൂടെ ഈ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമാകുമെന്നാണ് കരുതുന്നത്.
Post Your Comments