Latest NewsNewsTechnology

മുപ്പത് ആപ്ലിക്കേഷനുകളെ പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി ഗൂഗിൾ

മുപ്പത് ആപ്ലിക്കേഷനുകളെ പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി ഗൂഗിൾ . കൂടുതലും സെല്‍ഫി ആപ്ലിക്കേഷനുകളാണ് നീക്കം ചെയ്തിരിക്കുന്നത്. സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ വൈറ്റ് ഓപ്സ് റിസര്‍ച്ചിന്റെ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഇത്തരം ആപ്ലിക്കേഷനുകളില്‍ അനാവശ്യമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുകയും അവയില്‍ ക്ലിക്ക് ചെയ്യാതെ തന്നെ മറ്റ് വെബ്സൈറ്റുകളിലേക്ക് പോവുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. 20 മില്ല്യണിലധികം ഡൗണ്‍ലോഡുകള്‍ ഇപ്പോള്‍ നീക്കം ചെയ്തിരിക്കുന്ന ആപ്ലിക്കേഷനുകള്‍ക്കുള്ളതിനാൽ ഇവ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നവരോട് നീക്കം ചെയ്യണമെന്നും നിര്‍ദേശമുണ്ട്.

നീക്കം ചെയ്ത ആപ്പുകൾ, വിവരങ്ങൾ  ചുവടെ

യൊറിക്കോ ക്യാമറ, സൊലു ക്യാമറ,ലൈറ്റ് ബ്യൂട്ടി ക്യാമറ,ബ്യൂട്ടി കൊളാഷ് ലൈറ്റ്, ബ്യൂട്ടി ആന്‍ഡ് ഫില്‍റ്റര്‍ ക്യാമറ, ഫോട്ടോ കൊളാഷ് ആന്‍ഡ് ബ്യൂട്ടി ക്യാമറ, ഗാറ്റി ബ്യൂട്ടി ക്യാമറ, പാന്‍ഡ് സെല്‍ഫി ബ്യൂട്ടി ക്യാമറ, കാര്‍ട്ടൂണ്‍ ഫോട്ടോ എഡിറ്റര്‍ ആന്‍ഡ് സെല്‍ഫി ബ്യൂട്ടി ക്യാമറ,ബെന്‍ബൂ സെല്‍ഫി ബ്യൂട്ടി ക്യാമറ, പിനൂട്ട് സെല്‍ഫി ബ്യൂട്ടി ആന്‍ഡ് ഫോട്ടോ എഡിറ്റര്‍, മൂഡി ഫോട്ടോ എഡിറ്റര്‍ ആന്‍ഡ് സെല്‍ഫി ബ്യൂട്ടി ക്യാമറ, റോസ് ഫോട്ടോ എഡിറ്റര്‍ ആന്‍ഡ് സെല്‍ഫി ബ്യൂട്ടി ക്യാമറ, ഫോഗ് സെല്‍ഫി ബ്യൂട്ടി ക്യാമറ, സെല്‍ഫി ബ്യൂട്ടി ക്യാമറ ആന്‍ഡ് ഫോട്ടോ എഡിറ്റര്‍, ഫസ്റ്റ് സെല്‍ഫി ബ്യൂട്ടി ക്യാമറ ആന്‍ഡ് ഫോട്ടോ എഡിറ്റര്‍, വനു സെല്‍ഫി ബ്യൂട്ടി ക്യാമറ, സണ്‍ പ്രോ ബ്യൂട്ടി ക്യാമറ, ഫണ്ണി സ്വീറ്റ് ബ്യൂട്ടി ക്യാമറ, ലിറ്റി ബീ ബ്യൂട്ടി ക്യാമറ, ബ്യൂട്ടി ക്യാമറ ആന്‍ഡ് ഫോട്ടോ എഡിറ്റര്‍ പ്രോ, ഗ്രാസ് ബ്യൂട്ടി ക്യാമറ, ഇല്യു ബ്യൂട്ടി ക്യാമറ, ഫല്‍വര്‍ ബ്യൂട്ടി ക്യാമറ, ബെസ്റ്റ് സെല്‍ഫി ബ്യൂട്ടി ക്യാമറ, ഓറഞ്ച് ക്യാമറ, സണ്ണി ബ്യൂട്ടി ക്യാമറ, പ്രോ സെല്‍ഫി ബ്യൂട്ടി ക്യാമറ, സെല്‍ഫി ബ്യൂട്ടി ക്യാമറ പ്രോ, എലഗന്റ് ബ്യൂട്ട് ക്യാം

shortlink

Related Articles

Post Your Comments

Related Articles


Back to top button