ലക്‌നൗ: കശ്മീരികളോട് ഉത്തര്‍പ്രദേശ് വിട്ടു പോകാന്‍ പറയുന്ന ബില്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. ഉത്തര്‍പ്രദേശ് നവനിര്‍മാണ്‍ സേനയാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഉത്തര്‍പ്രദേശില്‍ താമസിക്കുന്ന കശ്മീരികള്‍ എത്രയും വേഗം സ്ഥലം വിടണമെന്നാണ് നിര്‍ദ്ദേശം.
കശ്മീരികള്‍ക്ക് ഭക്ഷണം പോലും നല്‍കരുതെന്നാണ് ഉത്തര്‍പ്രദേശിലെ ജനങ്ങളോട് ആഹ്വാനം ചെയ്തിരിക്കുന്നത്. നവനിര്‍മാണ്‍ സേന നേതാവ് അമിത് ജനിയുടെ ഫോട്ടോയും ബോര്‍ഡുകളില്‍ പതിച്ചിട്ടുണ്ട്. ഇന്ത്യന്‍ പട്ടാളക്കാര്‍ക്കെതിരെ കല്ലെറിയുന്ന കശ്മീരികളെ ബഹിഷ്‌കരിക്കുക എന്ന് ബോര്‍ഡില്‍ എഴുതിയിരിക്കുന്നു.
ഞങ്ങള്‍ കശ്മീരികളെ ബഹിഷ്‌കരിക്കുകയാണ്. ഇത് അവര്‍ക്ക് നല്‍കുന്ന മുന്നറിയിപ്പാണ്, അല്ലാതെ ഭീഷണിയല്ല, എന്നാണ് അമിത് ജനി ഫേസ്ബുക്കില്‍ കുറിച്ചത്.
Post Your Comments