
കോഴിക്കോട്: ഭൂമിയുടെ സംരക്ഷണം ലക്‌ഷ്യം വെച്ച് ആചരിക്കുന്ന ലോക ഭൗമദിനം ഇന്നാണ്. ജനങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രിൽ 22-നു അമേരിക്കൻ ഐക്യനാടുകളിൽ ആണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്.ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയിലെ ചൂട് നാലു ഡിഗ്രിയെങ്കിലും കൂടുമെന്നാണ് യു എൻ പഠനസംഘത്തിന്റെ മുന്നറിയിപ്പ്.
ഇതിന്റെ പിന്തുടർച്ചയായി നദികളേയും പ്രകൃതിയേയും സംരക്ഷിക്കുക എന്ന സന്ദേശമുണർത്തി പ്രവർത്തിക്കുന്ന “റിവർ ഗ്രൂപ്പ്” ഭൗമദിനത്തിൽ സംസ്ഥാന വ്യാപകമായി വൃക്ഷ തൈകൾ നട്ടു. തങ്ങളുടെ വീടുകളിൽ നിന്നും മരത്തൈകൾ നട്ടുപിടിപ്പിച്ച് പ്രകൃതി സംരക്ഷണത്തിന് ഒരു മാതൃകയാവുകയാണ് ഗ്രൂപ്പ് അംഗങ്ങൾ. കൂടാതെ കൊടും വേനലിൽ ദാഹിച്ചു വലയുന്ന പക്ഷികൾക്ക് വേണ്ടിയും വീടിനു മുറ്റത്ത് പാത്രത്തിൽ വെള്ളവും വച്ചു.
വാട്ട്സ് ആപ്പിലൂടെയാണ് പ്രവർത്തനം ഏകോപിപ്പിച്ചത്. റിവർ വോളന്റീർ എന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പിന് ജില്ലാ അടിസ്ഥാനത്തിൽ 14 ഗ്രൂപ്പ് ഉണ്ട്. 1100 ഓളം അംഗങ്ങൾ ഉണ്ട്. കെ.കെ.മനോജ്, പ്രജേഷ് കുമാർ, അരുൺ അത്തികുഴി, അനീഷ്, ഡോ. അരുൺ കുമാർ, ഫൈസൽ, പ്രതീക്ഷ, അഖിലേഷ് തുടങ്ങി അൻപതോളം ആളുകളാണ് ഗ്രൂപ്പിന് നേതൃത്വം നൽകുന്നത്. ജൂൺ 5 ന് പരസ്ഥിതി ദിനത്തോടനുബന്ധിച്ചും പരിപാടികൾ സംഘടിപ്പിക്കാൻ ആലോചനകൾ ഉണ്ടെന്ന് സംഘാടകർ പറയുന്നു. കോഴിക്കോട്, പട്ടാമ്പി,റാന്നി, നിലമ്പൂര്‍ തുടങ്ങി കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള സ്ഥലങ്ങളിലെ അംഗങ്ങളുടെ കൂട്ടായ്മയാണ് ഇത്.
Post Your Comments