കാബുള്‍: അഫ്ഗാനിസ്ഥാനിലെ സൈനികക്യാമ്പിന് നേര്‍ക്കുണ്ടായ തീവ്രവാദി ആക്രമണത്തില്‍ മരണം 140 ആയി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
നഗരമായ മസാര്‍-ഐ-ഷെരീഫിലെ സൈനിക ക്യാന്പിന് നേരെയാണ് ആക്രമണമുണ്ടായത്. സൈനിക വേഷത്തില്‍ ക്യാന്പിനുള്ള കടന്ന ഭീകരര്‍ തുടരെ നിറയൊഴിക്കുകയായിരുന്നു. അഫ്ഗാന്‍ സൈന്യത്തിന് നേരെയുണ്ടായ ഏറ്റവും വലിയ ആക്രമണങ്ങളില്‍ ഒന്നാണിത്. ആക്രമണത്തിന്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും സൈന്യം അറിയിച്ചു. മരണസഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പത്തോളം ഭീകരരാണ് സൈനിക വേഷമണിത്ത് ക്യാന്പിനുള്ള കടന്നു കൂടിയത്. ഇവര്‍ സൈനിക വാഹനത്തിലാണ് എത്തിയത് എന്നതും സ്ഥിരീകരിച്ചു. ഗ്രനേഡുകളും തോക്കും ഉപയോഗിച്ചായിരുന്നു ഭീകരരുടെ ആക്രമണം. സൈനികര്‍ രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. വടക്കന്‍ അഫ്ഗാനില്‍ നടത്തിയ ആക്രമണങ്ങളിലൂടെ നിരവധി താലിബാന്‍ നേതാക്കളെ വധിച്ച സൈന്യത്തിനുള്ള തിരിച്ചടിയാണിതെന്ന് താലിബാന്‍ വക്താവ് സാബിയുള്ള മുജാഹിദ് പറഞ്ഞു. പടിഞ്ഞാറന്‍ അഫ്ഗാനിലും സൈന്യവും താലിബാനും തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുന്നുണ്ട്.
Post Your Comments