സൗദി: സൗദിയില്‍ ഐഎസ് ബന്ധമുള്ള സൗദി വനിതക്ക് ആറ് മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. മുപ്പതുകാരിയായ സൗദി വനിതക്കാണ് ശിക്ഷ വിധിച്ചത്. ഐ.എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സൗദിയില്‍നിന്നും പുറത്തേക്ക് കടക്കുവാന്‍ ശ്രമിക്കവെയാണ് അധികൃതര്‍ ഇവരെ പിടികൂടിയത്. ശിക്ഷാ വിധി പ്രഖ്യാപിച്ചത് സൗദി തലസ്ഥാന നഗരിയിലുള്ള കോടതിയാണ്.
സ്വന്തം കുട്ടിയുടെയും മറ്റ് രണ്ട് സിറിയന്‍ പുരുഷന്മാരുമൊപ്പം തീവ്രവാദ സംഘടനയായ ഐഎസില്‍ ചേരുവാനായി സൗദിക്കുവെളിയില്‍ പോകാൻ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചിരുന്നില്ല. ശ്രമത്തിനിടെ പിടികൂടിയ യുവതിക്കാണ് കോടതി തടവ് ശിക്ഷ വിവിധത്. സൗദി വനിത മുപ്പതുവയസ്സ് പ്രായമുള്ളവരാണ്. ഇവര്‍ തീവ്രവാദ ആശയം ഉള്കൊള്ളുകയും ഐഎസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തീരുമാനമെടുക്കകയും ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ക്ക് സൗദിക്കുവെളിയില്‍ പോകാൻ സാധിച്ചില്ല.
സൗദി തലസ്ഥാന നഗരിയിലുള്ള ഒരു കോടതിയാണ് വിചാരണ പൂര്‍ത്തിയാക്കി ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ആയിരം രൂപ പിഴയും ഇവര്‍ ഒടുക്കണം. തടവ് ശിക്ഷയ്ക്ക് ശേഷം സൗദി വിട്ടുപോകുവാന്‍ പ്രതിക്ക് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് മരവിപ്പിച്ചു. സൗദി വനിതയുടെ കൂടെ അനുഗമിച്ച രണ്ട് സിറിയന്‍ പുരുഷന്മാര്ക്കും കോടതി തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.
Post Your Comments