തിരുവനന്തപുരം•ഓടുന്ന ട്രെയിനില്‍ ആളൊഴിഞ്ഞ കമ്പാര്‍ട്ട്മെന്റില്‍ ഇരുന്ന തന്നെ നോക്കി സ്വയംഭോഗം ചെയ്തു കാണിച്ച യുവാവിന് പെണ്‍കുട്ടി കൊടുത്ത നൈസ് പണി വാട്സ്ആപ്പില്‍ വൈറലാകുന്നു. തിരുവനന്തപുരം കൊച്ചുവേളി- അമൃത്സര്‍ എക്സ്പ്രസ് ട്രെയിനില്‍ തിരുവനന്തപുരം-ആലപ്പുഴ യാത്രയ്ക്കിടെയാണ് പെണ്‍കുട്ടിയ്ക്ക് ഈ ദുരനുഭവം ഉണ്ടായത്. ഒറ്റാക്കിയിരുന്ന തന്നെ നോക്കി പരസ്യമായി സ്വയം ഭോഗം ചെയ്തു കാണിച്ച യുവാവിന്റെ വീഡിയോ അയാളറിയാതെ എടുത്ത് വാട്സ്ആപ്പില്‍ ഷെയര്‍ ചെയ്താണ് പെണ്‍കുട്ടി പണികൊടുത്തത്.
വീഡിയോയില്‍ മഞ്ഞ ടി ഷര്‍ട്ട് ധരിച്ച യുവാവ് യാതൊരു കൂസലുമില്ലാതെ തന്റെ ജനനേന്ദ്രിയം പുറത്തെടുത്ത് പെണ്‍കുട്ടിയെ നോക്കി സ്വയംഭോഗം ചെയ്യുന്നത് കാണാം. തന്റെ പക്കലുള്ള ബാഗ് വച്ച് ഒരു വശം മറച്ചു വച്ചാണ് ഇയാളുടെ കൈക്രീയ. സ്വയം ഭോഗത്തിന് ഒടുവില്‍ ഇയാള്‍ പെണ്‍കുട്ടിയോട് സമയം ചോദിക്കുന്നും ഉണ്ട്. മലയാളത്തിലാണ് ഇയാളുടെ സംസാരം.
യുവാവിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുകയാണ്. അവനെ പോലീസില്‍ പിടിച്ചു കൊടുത്താല്‍ അര മണിക്കൂറിനകം വെളിയില്‍ വന്നു അടുത്താളോടും ഇതു തന്നെ കാണിയ്ക്കും… അധികം ആരും ഈമനോരോഗിയെ തിരിച്ചറിയാതേം പോകും…ഇതാകുമ്പൊ പടം ഹിറ്റാണു ..പരസ്യമായി ഈ സൈസ് പണി നടത്തുന്ന ഹീറോസിനെയും ഓര്‍ടെ പര്‍ഫോമെന്‍സുമൊക്കെ നാട്ടാരും കൂടി ഒന്നറിഞ്ഞിരിക്കട്ടേ….എന്തായാലും ബുദ്ധിയും ധൈര്യവുമുള്ള പെണ്ണേ നിനക്കു അഭിനന്ദനങ്ങള്‍… എന്ന് നടനും ഫോട്ടോ ഗ്രഫറുമായ അരുണ്‍ പുനലൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇത്തരമൊരു ദുരനുഭവം നേരിടേണ്ടി വന്നപ്പോഴും മനോധൈര്യം കൈവിടാതെ അത് വീഡിയോയില്‍ പകര്‍ത്തി പുറത്തുവിട്ട പെണ്‍കുട്ടിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, വീഡിയോ പിടിച്ച് പുറത്ത് വിട്ടത് ശരിയായില്ലെന്നും ഒരു വിഭാഗം വാദിക്കുന്നുണ്ട്.
Post Your Comments