കൊച്ചി: കുൽഭൂഷൺ യാദവിനെ രക്ഷപ്പെടുത്താനുള്ള നീക്കത്തിലാണ് ഇന്ത്യ. കുല്‍ഭൂഷനെ തൊട്ടാല്‍ പാകിസ്ഥാനുള്ള തിരിച്ചടി കടുത്തതാകുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഇപ്പോൾ പാക് സൈറ്റുകളിൽ മലയാളി ഹാക്കർമാരും ഇത്തരത്തിൽ മുന്നറിയിപ്പ് നൽകുകയാണ്. ചാര്‍ലിയും ബിലാലും ഷാജി പാപ്പനുമെല്ലാമുൾപ്പെടുന്ന വീഡിയോയാണ് ഹാക്കർമാർ പാക് സൈറ്റുകളിൽ പോസ്റ്റ് ചെയ്യുന്നത് .
ലാഹോര്‍ ഗസ്റ്റ് ഹൗസ്, പഞ്ച്‌നൂര്‍ ഡോട്ട്‌കോം, എക്‌സ്പാന്‍ഡര്‍ സ്‌പോര്‍ട്‌സ് പോലുള്ള പ്രമുഖ വെബ്‌സൈറ്റുകളിലുള്‍പ്പെടെയാണ് വീഡിയോ പ്രത്യക്ഷപ്പെടുന്നത്. മലയാളി ഹാക്കര്‍മാര്‍ പാക് സൈറ്റുകളുടെ അന്തകരാണെന്ന് പ്രഖ്യാപിക്കുന്നതാണ് വീഡിയോ. വീരപ്പന്‍’ (V33R4PP4N) എന്ന ഹാക്കറാണ് വീഡിയോ പാക് സൈറ്റുകളില്‍ ഇടുന്നത്.
Post Your Comments