![](/wp-content/uploads/2017/04/marakkurish-1.jpg)
മൂന്നാര്‍: പാപ്പാത്തിച്ചോലയില്‍ റവന്യൂ വകുപ്പ് ഒഴിപ്പിച്ചതിനു പിന്നാലെ വീണ്ടും സ്ഥാപിച്ച കുരിശ് നീക്കം ചെയ്ത സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ.ഇവർ രക്ഷപെടാൻ ഉപയോഗിച്ച പിക്ക്-അപ്പ് വാനും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.സ്പിരിറ്റ് ഇന്‍ ജീസസ് പ്രവര്‍ത്തകരായ കല്‍പ്പറ്റ സ്വദേശി രാജുവും രാജകുമാരി സ്വദേശി സെബാസ്റ്റ്യനുമാണ് പിടിയിലായത്.ഇവരെ സ്ഥലത്തെത്തിച്ച് ചോദ്യം ചെയ്യുകയാണ്.
നേരത്തെ പൊളിച്ച കുരിശ് ഉണ്ടായിരുന്ന അതേ സ്ഥലത്തായിരുന്നു വീണ്ടും മരക്കുരിശ് സ്ഥാപിച്ചിരുന്നത്. എന്നാൽ ശനിയാഴ്ച രാവിലെ അധികൃതർ സംഭവ സ്ഥലത്തെത്തുന്നതിനു മുന്നേ കുരിശ് ആരോ നീക്കം ചെയ്തിരുന്നു. ഉദ്യോഗസ്ഥര്‍ കുരിശ് തകര്‍ത്ത നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി രംഗത്ത് വന്നതിനു ശേഷമാണ് കുരിശ് വീണ്ടും പ്രത്യക്ഷപ്പെട്ടത്.
Post Your Comments