തിരുവനന്തപുരം: ദേവികുളം സബ് കളക്ടറെ രൂക്ഷമായി വിമര്‍ശിച്ചു മന്ത്രി എം എം മണി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന മൂന്നാര്‍ ഉന്നതതല യോഗത്തിനിടെ ആയിരുന്നു മന്ത്രിയുടെ രോഷപ്രകടനം. പാര്‍ട്ടി ഏരിയാ സെക്രട്ടറിയുടെ ഭൂമി അളന്നത് എന്തിനാണെന്നും ഇടുക്കി ജില്ലക്കാരനായ തന്നെ മണ്ടനാക്കാന്‍ നോക്കേണ്ടയെന്നും തന്നിഷ്ട പ്രകാരമാണ് റെവന്യൂ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്നും യോഗത്തിനിടെ പറഞ്ഞു.
മുഖ്യമന്ത്രി സംസാരിച്ചതിന് പിന്നാലെയാണ് സബ് കളക്ടര്‍ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി എം എം മണി സംസാരിച്ചത്. ‘കുരിശ് പൊളിച്ച നടപടിയുടെ ഗുണഭോക്താക്കള്‍ ബി.ജെ.പി അല്ലേ ? ‘ഞാന്‍ മന്ത്രി അല്ലായിരുന്നുവെങ്കില്‍ നീയൊക്കെ കുരിശ് അവിടെനിന്ന് മാറ്റില്ലായിരുന്നു’ എന്നും മന്ത്രി ആഞ്ഞടിച്ചു. ഇടുക്കിയില്‍നിന്നുള്ള മന്ത്രിയായ താന്‍ വിവരങ്ങള്‍ അറിയേണ്ടതാണ്.
എന്നാല്‍ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ അറിയിക്കുന്നില്ലെന്നും മന്ത്രി പരാതിപ്പെട്ടു. ഉന്നത റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ യോഗത്തിന്റെ തുടക്കത്തില്‍തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശകാരവര്‍ഷം നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എം വി ജയരാജന്‍.
ചീഫ് സെക്രട്ടറി നളിനി നെറ്റോ, അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു മന്ത്രിയുടെ രോഷ പ്രകടനം. എന്നാല്‍, മുഖ്യമന്ത്രിയും മന്ത്രി എം എം മണിയും കടുത്ത രോഷം പ്രകടിപ്പിച്ചുവെങ്കിലും ഉദ്യോഗസ്ഥര്‍ ആരും പ്രതികരിച്ചില്ല. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ മാത്രമാണ് ഇരുവര്‍ക്കും പുറമെ യോഗത്തില്‍ സംസാരിച്ചത്.
Post Your Comments