മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഇടപാടുകളില്‍ കേരളത്തിലെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഐ.ടി സെക്രട്ടറി അരുണ സുന്ദര്‍രാജന്‍. സൈബര്‍ സുരക്ഷയില്‍ കേരളം മറ്റുസംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിലാണ്. എന്നാൽ പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണം. അംഗീകാരമുള്ള വാലറ്റുകൾ മാത്രമേ ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് ഉപയോഗിക്കാവൂ എന്നും അരുണ സുന്ദർരാജൻ വ്യക്തമാക്കി.
കേരളത്തിലെ 4071 സ്കൂളുകളില്‍ ഐ.ടി സൗകര്യമുണ്ട്. ഇത് വിവരസാങ്കേതികരംഗത്ത് സംസ്ഥാനത്തിന്റെ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും. ഐ.ടി.അധിഷ്ടിത സ്കൂള്‍ വിദ്യാഭ്യസം, ഇ സേവനം എന്നിവയിലും കേരളം മുന്നിലെത്തിയെന്നും അരുണ കൂട്ടിച്ചേർത്തു.
Post Your Comments