തിരുവനന്തപുരം: കഞ്ചാവു കേസില്‍ പിടിയിലായ എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗത്തെ പാര്‍ട്ടി നേതാക്കള്‍ ഇടപെട്ടു പോലീസ് സ്റ്റേഷനില്‍നിന്ന് ഇറക്കി കൊണ്ടുപോയതായി പരാതി.വിദ്യാർത്ഥി നേതാവുൾപ്പെടെയുള്ള സംഘത്തിനെ കഞ്ചാവുമായി, നേമം പോലീസ് അറസ്റ്റു ചെയ്തത് കഴിഞ്ഞ വിഷു ദിനത്തിലാണ്. തൊണ്ടി സാധനവുമായി ഇവരെ സ്റ്റേഷനിൽ എത്തിച്ചു കഴിഞ്ഞപ്പോൾ എസ്.എഫ്.ഐ. മുന്‍ അഖിലേന്ത്യാ കമ്മിറ്റിയംഗവും ഡി.െവെ.എഫ്.ഐ. സംസ്ഥാന കമ്മറ്റിയംഗവുമായ നേതാവ് സ്റ്റേഷനിലെത്തി പ്രതികളെ വിട്ടു തരണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ എസ് ഐ വഴങ്ങിയില്ല.ഭീഷണികൾക്ക് ശേഷം തുടര്‍ന്നു ജില്ലയിലെ പാര്‍ട്ടിയുടെ പ്രമുഖ നേതാവിനെക്കൊണ്ട് എസ്.ഐയെ ഫോണില്‍ വിളിപ്പിച്ച് പ്രതിയെ വിട്ടു തരണം എന്നാവശ്യപ്പെട്ടു. തുടർന്ന് എസ്.എഫ്.ഐ. നേതാവായ വിദ്യാർത്ഥിയെ മാത്രം വിട്ടു നൽകി. എന്നാൽ ഇതിനെതിരെ അറസ്റ്റിലായ മറ്റു വിദ്യാര്‍ഥികളുടെ ബന്ധുക്കള്‍ രംഗത്തെത്തി.
തുടർന്ന് രാവിലെ ഹാജരാകണം എന്നാവശ്യപ്പെട്ടു ഇവരെയും വിടുകയായിരുന്നു.സംഭവത്തിൽ മറ്റു നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ട്. സംസ്ഥാന വ്യാപകമായി ഡി.െവെ.എഫ്.ഐയുടെ നേതൃത്വത്തില്‍ ലഹരിക്കെതിരേ ജാഗ്രതാസമിതികള്‍ രൂപീകരിച്ച് പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് ഈ അറസ്റ്റും തുടർന്നുള്ള സംഭവവും.
Post Your Comments