KeralaLatest NewsNews

തെങ്ങിൽ നിന്ന് വീണ് ശരീരത്തിൽ കത്തി തുളഞ്ഞു കയറി മരിച്ചു.

തിരുവനന്തപുരം: തെങ്ങില്‍ നിന്ന് വീണയാള്‍ വയറിൽ കത്തി തുളഞ്ഞു കയറി മരിച്ചു. തന്റെ ഇടുപ്പിൽ വെച്ചിരുന്ന കത്തിയാണ് തുളഞ്ഞു കയറി കുടൽമാലകൾ പുറത്തു വന്നു മരിച്ചത്.രാവിലെ 9 മണിയോടെ വട്ടിയൂര്‍ക്കാവ് മരുതംകുഴിയിലാണ് യന്ത്രം ഉപയോഗിച്ച് തെങ്ങു കയറുന്ന രവീന്ദ്രന്‍ നായർക്ക് ഈ ദുരന്തം ഉണ്ടായത്.

അറുപത്തി മൂന്നുകാരനായ രവീന്ദ്രൻ നായർ തെങ്ങിന്റെ പകുതി വരെയെത്തിയപ്പോൾ അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. കത്തി തുളച്ചു കയറി രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം.വീട്ടുകാര്‍ അറിയിച്ചതനുസരിച്ച്‌ വട്ടിയൂര്‍ക്കാവ് പൊലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button