KeralaLatest News

ബൈ​ക്കി​ൽ ടി​പ്പ​റി​ടി​ച്ച് വീ​ട്ട​മ്മയ്ക്ക് ദാരുണാന്ത്യം

കൊച്ചി : ബൈ​ക്കി​ൽ ടി​പ്പ​റി​ടി​ച്ച് വീ​ട്ട​മ്മയ്ക്ക് ദാരുണാന്ത്യം. ഭ​ർ​ത്താ​വി​ന് ഗുരുതരമായി പ​രി​ക്കേറ്റു. മൂ​വാ​റ്റു​പു​ഴ​യ്ക്ക​ടു​ത്ത് നെ​ല്ലാ​ട് രാ​വി​ലെ 10 ഓ​ടെ​യാ​ണ് അപകടം നടന്നത്. ​ദമ്പതി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ല്‍ ടി​പ്പ​ർ ലോ​റി ഇ​ടി​ക്കുകയായിരുന്നു. ഭാ​ര്യ സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചു ത​ന്നെ മ​രി​ച്ചു.

തി​രു​വാ​ങ്കു​ളം പു​ലി​ക്ക​നാ​യ​ത്ത് ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ​യാ​ണ് മ​രി​ച്ചതെന്നാണ് വിവരം. ഇവരുടെ പേര് ലഭ്യമായിട്ടില്ല. ഗുരുതരമായി പരിക്കേറ്റ ഗോ​പാ​ല​കൃ​ഷ്ണ​നെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ന്ന​ത്തു​നാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ച ശേഷം. മൃ​ത​ദേ​ഹം മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button