Latest NewsNewsIndia

കശ്മീര്‍ യുവാക്കള്‍ക്കെതിരേ കശ്മീര്‍ വ്യവസായമന്ത്രി

ശ്രീനഗര്‍: കല്ലേറുകാര്‍ ദേശദ്രോഹികളും അടിയും വെടിയും ഏല്‍ക്കേണ്ടവരുമാണെന്ന കശ്മീര്‍ വ്യവസായമന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു. കശ്മീരി യുവാക്കളെ ലക്ഷ്യമിട്ട് അസമയത്ത് നടത്തിയ പ്രസ്താവന പിഡിപിയെ ശക്തമായി ചൊടിപ്പിച്ചിരിക്കുകയാണ്.

വ്യാഴാഴ്ച അന്താരാഷ്ട്ര അതിര്‍ത്തിക്കടുത്ത് സാംബാ ജില്ലയിലെ രാംഗറില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവേ യാണ് ഗംഗയുടെ പ്രതികരണം വന്നത്. സൈനികരെ അടിക്കുന്നതിന്റെ കഴിഞ്ഞ ദിവസം വൈറലായ വീഡിയോയെക്കുറിച്ച് പരാമര്‍ശിച്ചാണ് പ്രസ്താവന ഗംഗ നടത്തിയത്. പാകിസ്ഥാനെ പുകഴ്ത്തുന്നവരാണ് ഇത് ചെയ്തത്.

ഇവര്‍ തന്നെയാണ് കല്ലേറ് നടത്തുന്നവര്‍. ഇവര്‍ പാകിസ്ഥാനില്‍ നിന്നുള്ളതോ നമ്മുടെ ദേശത്തുള്ളവരോ ആണെങ്കിലും അവര്‍ വെടിയേറ്റ് മരിക്കേണ്ടവരാണ്. ഇനി ബുള്ളറ്റല്ലെങ്കില്‍ അടിക്കുക പോലെയുള്ള ശിക്ഷയ്ക്ക് അര്‍ഹരാണെന്നും ഇനിയും കല്ലെറിയണം എന്നുള്ളവര്‍ തന്നോട് പറഞ്ഞാല്‍ മതി. ഏതു തരം സ്വാതന്ത്ര്യമാണ് അവര്‍ക്ക് നല്‍കേണ്ടതെന്ന് താന്‍ പറഞ്ഞുതരാമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button