KeralaLatest NewsNews

ഐ.എസില്‍ ചേര്‍ന്ന മലയാളി കൊല്ലപ്പെട്ടതായി സൂചന

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സേന നടത്തിയ ബോംബാക്രമണത്തില്‍ മലയാളിയായ ഐസിസ് ഭീകരനും കൊല്ലപ്പട്ടതായി വിവരം. ഇസ്‌ലാമിക് സ്‌റ്റേറ്റില്‍ (ഐ.എസ്) ചേര്‍ന്നവരുടെ തലവനെന്ന് കരുതുന്ന സജീര്‍ മംഗലശ്ശേരി അബ്ദുള്ളയാണ് അഫ്ഗാനിസ്ഥാനിലെ നംഗാര്‍ഹര്‍ പ്രവിശ്യയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സൂചന ലഭിച്ചത്.

വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി സ്വദേശിയാണ് സജീര്‍ മംഗലശ്ശേരി അബ്ദുള്ള. കോഴിക്കോട് എന്‍.ഐ.ടിയില്‍നിന്ന് സിവില്‍ എന്‍ജിനിയറിങ് ബിരുദം നേടിയശേഷം യു.എ.ഇയിലെത്തിയ സജീര്‍ അവിടെനിന്നാണ് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തേക്ക് പോയത്.

രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തതാണ് ഇക്കാര്യം. രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് അഫ്ഗാനിസ്ഥാനില്‍നിന്നും മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നുമാണ് നിന്നുമാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചതെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button