Latest NewsNewsIndia

കോഹിനൂറിനെ തിരിച്ചെത്തിക്കാന്‍ ഒന്നും ചെയ്യാനാകില്ലെന്നു സുപ്രീംകോടതി

ന്യൂഡല്‍ഹി: ബ്രിട്ടീഷുകാര്‍ രാജ്യത്ത് നിന്ന് കടത്തിക്കൊണ്ടുപോയ കോഹിനൂര്‍ രത്‌നം തിരിച്ചെത്തിക്കാന്‍ ഉത്തരവ് നല്‍കുന്നത് പ്രായോഗികമല്ലെന്നു സുപ്രീംകോടതി. മറ്റൊരു രാജ്യത്തിന്റെ കൈവശമുള്ള രത്‌നം കോടതി ഉത്തരവ് കൊണ്ട് എങ്ങനെ തിരികെപിടിക്കാനാകുമെന്നും കോടതി ചോദിച്ചു.

കോഹിനൂര്‍ രത്‌നം തിരികെയെത്തിക്കാന്‍ ഉത്തരവ് നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട സ്വകാര്യ ഹര്‍ജി പരിഗണിക്കുകയായിരുിന്നു ചീഫ് ജസ്റ്റീസ് ജെ.എസ്.ഖഹാര്‍ അധ്യക്ഷനായ ബഞ്ച്. ഏകദേശം 1300 കോടി രൂപ വിലയുള്ള രത്‌നം തിരികെകൊണ്ടുവരാന്‍ ഉത്തരവിറക്കണം എന്ന ഹര്‍ജിയുമായി എത്തിയത് ഓള്‍ ഇന്ത്യ ഹ്യൂമന്‍ റൈറ്റ്‌സ് ആന്റ് സോഷ്യല്‍ ജസ്റ്റിസ് എന്ന സംഘടനയാണ്.

സ്വാതന്ത്ര്യം നേടുന്നതിന് മുന്‍പാണ് കോഹിനൂര്‍ ബ്രിട്ടന്റെ കൈവശമായത്. സ്വാതന്ത്ര്യം നേടിയശേഷം വിവിധ സര്‍ക്കാരുകള്‍ രാജ്യം ഭരിച്ചു. അവരൊന്നും ഇക്കാര്യത്തില്‍ യാതൊന്നും ചെയ്തില്ലെന്ന് കോടതി പറഞ്ഞു.

പഞ്ചാബ് മഹാരാജാവിയിരുന്ന രഞ്ജിത്ത് സിംഗില്‍ നിന്നാണ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് രത്‌നം ലഭിച്ചത്. കമ്പനി ഇത് ബ്രിട്ടീഷ് രാജ്ഞിക്ക് കൈമാറുകയായിരുന്നു. ഇത് പിന്നീട് രാജ്ഞിയുടെ കിരീടത്തില്‍ ഇടംപിടിക്കുകയായിരുന്നു. കോഹിനൂര്‍ രത്‌നം രാജ്ഞിക്ക് നല്‍കാനായി രഞ്ജിത്ത് സിംഗ് സമ്മാനിച്ചതാണെന്നും അല്ലാതെ ബ്രിട്ടീഷുകാര്‍ ബലമായി കടത്തിക്കൊണ്ടുപോയതോ മോഷ്ടിച്ചതോ അല്ലെന്നാണ് ഇതുംസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സൂപ്രീംകോടതിയെ നിലപാട് അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button