പൂനെ•സ്പൈസ് ജെറ്റിന്റെ കൊച്ചി-പൂനെ വിമാനത്തിലെ യാത്രക്കാരാണ് കഴിഞ്ഞ ദിവസം പരിഭ്രാന്തമായ നിമിഷങ്ങളിലൂടെ കടന്നുപോയത്. കൊച്ചിയില്‍ നിന്നും പൂനെ വഴി ഡല്‍ഹിയ്ക്ക് പോകുന്ന സ്പൈസ് ജെറ്റ് എസ്.ജി-184 വിമാനം നേരത്തെ നിശ്ചയിച്ചതിലും വളരെ നേരത്തെയാണ് പൂനെയിലെത്തിയത്. വിമാനം ലാന്‍ഡ് ചെയ്ത ഉടനെ യാത്രക്കാരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ട ജീവനക്കാര്‍ ഉടന്‍ തന്നെ യാത്രക്കാരോട് സീറ്റുകളിലേക്ക് മടങ്ങാനും പറഞ്ഞു.
യാത്രക്കാര്‍ കാര്യം തിരക്കിയപ്പോള്‍ തീപിടുത്തമുണ്ടായതായി സംശയമുണ്ടെന്നായിരുന്നു ജീവനക്കാരുടെ മറുപടി. ഇതേത്തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി. ജീവനക്കാരില്‍ ഒരാള്‍ പാനിക് ബട്ടണ്‍ അമര്‍ത്തിയതാണ് പ്രശ്നമായത്. പൂനെയില്‍ വിമാനം 25 മിനിറ്റ് നേരത്തെയാണ് ഇറങ്ങിയതെന്ന് യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു. 1.45 ന് കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം 3.30 നാണ് പൂനെയില്‍ ഇറങ്ങേണ്ടത്. എന്നാല്‍ ഈ വിമാനം 3.05 ന് തന്നെ പൂനെയില്‍ എത്തിയതായി ഒരു യാത്രക്കാരന്‍ പറഞ്ഞു.
വാതിലുകള്‍ തുറന്നയുടനെ യാത്രക്കാരോട് വേഗം പുറത്തിറങ്ങാന്‍ ജീവനക്കാര്‍ പറഞ്ഞതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. ജീവനക്കാരും വളരെ ആശങ്കകുലരായാണ് കാണപ്പെട്ടത്. പിന്നീട് ജീവനക്കാര്‍ യാത്രക്കാരോട് സീറ്റുകളിലേക്ക് മടങ്ങാന്‍ പറയുകയും ചെയ്തു. പിന്നീട് കുറച്ച് സമയത്തിന് ശേഷം മുന്‍വാതിലിലൂടെ യാത്രക്കാരെ പുറത്തിറക്കിയെന്ന് ഒരു യാത്രക്കാരന്‍ പറഞ്ഞു.
വിമാനത്തിന്റെ ഒരു എന്‍ജിനില്‍ നിന്നും പുക വരുനാന്ത് കണ്ടതായി മറ്റൊരു യാത്രക്കാരന്‍ പറഞ്ഞു.
എന്നാല്‍ വിമാനം വൈകാതെ ഷെഡ്യൂള്‍ പ്രകാരം ഡല്‍ഹിയിലേക്ക് യാത്ര തുടര്‍ന്നാതായി സ്പൈസ് ജെറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. പൂനെയില്‍ എത്തിയ ശേഷം ഗ്രൗണ്ട് എന്‍ജിനീയര്‍ വിമാനം പരിശോധിച്ചതായും ഇടത് വശത്തെ എഞ്ചിന്റെ ടെയില്‍ പൈപ്പിലൂടെ വരുന്ന ഇന്ധനത്തിന്റെ അവശിഷ്ടം കത്തിയതാകം പുകയുണ്ടായതിന് കാരണമെന്നും പ്രശ്നം പരിഹരിച്ചതായും സ്പൈസ് ജെറ്റ് അറിയിച്ചു.
സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയിലാണ് യാത്രക്കാരെ പുറത്തിറക്കിയതെന്നും സ്പൈസ് ജെറ്റ് കൂട്ടിച്ചേര്‍ത്തു.
Post Your Comments