മസ്‌കറ്റ് : നറുക്കെടുപ്പിലൂടെ ലഭിച്ച നാല് കോടി രൂപ പള്ളി ഇമാം തിരിച്ചു നല്‍കി. നാഷണല്‍ ബാങ്ക് ഓഫ് ഒമാന്‍ അക്കൗണ്ട് ഉടമകള്‍ക്കായി നടത്തിയ നറുക്കെടുപ്പില്‍ സമ്മാനമായി ലഭിച്ച തുക പള്ളി ഇമാം തിരികെ നല്‍കി. സൊഹാറിലുള്ള പള്ളി ഇമാമായ ശൈഖ് അലി അല്‍ ഗെയ്തി (70) യാണ് സമ്മാനമായി ലഭിച്ച രണ്ടരലക്ഷം റിയാല്‍ (ഏതാണ്ട് നാലു കോടിയിലധികം ഇന്ത്യന്‍ രൂപ) വേണ്ടെന്ന് വെച്ചത്.
ആയിരം റിയാല്‍ നീക്കിയിരിപ്പുള്ള അക്കൗണ്ട് ഉടമകളെ ഉള്‍പ്പെടുത്തി ബാങ്ക് നടത്തിയ വാര്‍ഷിക നറുക്കെടുപ്പിലാണ് അല്‍ ഗെയ്തിക്ക് നറുക്ക് വീണത് എന്നാല്‍ സമ്പാദിക്കാത്ത പണം വാങ്ങുന്നത് ഭാഗ്യമല്ലെന്ന് പറഞ്ഞ് ഇമാം പണം നിരസിക്കുകയായിരുന്നു.
‘ശരീഅത്ത് നിയമപ്രകാരം ഇത്തരത്തില്‍ പണം വാങ്ങുന്നത് അനുവദനീയമല്ല. പണം സൂക്ഷിക്കാന്‍ സുരക്ഷിതമായൊരിടം എന്ന നിലക്കാണ് ബാങ്കില്‍ നിക്ഷേപിച്ചത്, അല്ലാതെ കൂടുതല്‍ പണം സമ്പാദിക്കാനല്ലെന്നും അല്‍ ഗെയ്തി പറഞ്ഞു.
നറുക്കെടുപ്പിലൂടെ ലഭിച്ച പണം നേരത്തേയും ചിലര്‍ തിരിച്ചേല്‍പ്പിച്ചിരുന്നതായി ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. മതപരമായ തടസ്സങ്ങളാണ് പലരേയും ഇത്തരം പണം വാങ്ങാതിരിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഒമാനിലെ രണ്ടാമത്തെ വലിയ ബാങ്കാണ് ഒമാന്‍ നാഷണല്‍ ബാങ്ക്.
Post Your Comments