
തിരുവനന്തപുരം : തിരുവനന്തപുരത്ത് ആറ് ബിയര്‍ വൈന്‍ പാര്‍ലര്‍ കൂടി തുറന്നു. കഴക്കൂട്ടത്തു നിന്നും കരമാനയിലേക്കുള്ള റോഡിന്റെ ദേശിയ പാത പദവി കഴകൂട്ടം കാരോട് ബൈപ്പാസിനു കിട്ടിയതോടെയാണ് ആറു മദ്യശാലകള്‍ക്ക് അനുമതി ലഭിച്ചത്.
കഴക്കൂട്ടം മുതല്‍ പാറശാല വരെ ബിവറേജ് കോര്‍പ്പറേഷന്‍ ഉള്‍പ്പടെ 40 മദ്യശാലകള്‍ ഉള്ളതായിയ ആണ് റിപ്പോര്‍ട്ട്. എന്നാല്‍ സുപ്രീംകോടതിയുടെ വിധിയെ തുടര്‍ന്ന് ഇവ പൂട്ടിയിട്ടിരുന്നു. സുപ്രീം കോടതി വിധി ലഭിച്ച സ്ഥാപനങ്ങള്‍ മാത്രമേ തുറക്കാന്‍ അനുമതി നല്‍കുകയുള്ളൂ.
എന്നാല്‍ ദേശിയ പാതയില്‍ ബിയര്‍ വൈന്‍ പാര്‍ലര്‍ തുറക്കാന്‍ ഹൈകോടതി വിധി വന്നപ്പോള്‍ ദേശിയ പാതയുടെ വിവരങ്ങള്‍ എക്സ്സൈ ശേഖരിച്ചിരുന്നു . പക്ഷെ എന്‍ എച്ച് 66 തിരുവനന്തപുരം വഴി കടന്നു പോകുന്നു എന്ന് മാത്രമേ വ്യക്തമാക്കിയിരുന്നുള്ളൂ. കഴക്കൂട്ടം കാരോട് പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോഴാണ് എന്‍ എച്ച് 66 എന്ന വിജ്ഞാപനം ഇറക്കിയത്.
Post Your Comments