ബഗോട്ട: പടിഞ്ഞാറൻ കൊളംബിയയില്‍ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 14 പേർ മരിച്ചു. ഒന്‍പതു പേരെ കാണാതായി. കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. മരണ സംഖ്യ ഉയരാൻ സാധ്യതയുള്ളതായി മേയർ ജോസ് ഒക്ടാവിയോ കർഡോണ പറഞ്ഞു.
കനത്ത മഴയെത്തുടർന്നു ചൊവ്വാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലിലാണ് ദുരന്തം. മണ്ണിടിച്ചിലിൽ 75 വീടുകൾ തകർന്നു. 23 പേർക്ക് പരിക്കേറ്റു.കൊളംബിയന്‍ പ്രസിഡന്റ് മാനുവേല്‍ സാന്റോസ് പ്രദേശം സന്ദര്‍ശിക്കുമെന്നും മേയര്‍ അറിയിച്ചു.
ഈ മാസമാദ്യം കൊളംബിയയിലെ മൊകോവയിലുണ്ടായ മണ്ണിടിച്ചിലിൽ മുന്നൂറിലധികം പേർ മരിച്ചിരുന്നു.
Post Your Comments