Latest NewsIndia

മൃതദേഹം സൈക്കിളില്‍ കെട്ടിവച്ച് കൊണ്ടുപോയ സംഭവം അന്വേഷിക്കാനെത്തിയ സംഘത്തെ കാത്തിരുന്നത് മറ്റൊരു ദുരന്തം

ദിസ്പൂര്‍ : സഹോദരന്റെ മൃതദേഹം സൈക്കിളില്‍ കെട്ടിവച്ച് കൊണ്ടുപോയ സംഭവം അന്വേഷിക്കാനെത്തിയ സംഘത്തെ കാത്തിരുന്നത് മറ്റൊരു ദുരന്തം. അന്വേഷണത്തിനായെത്തിയ സംഘം പാലം തകര്‍ന്ന് അപകടത്തില്‍ പെടുകയായിരുന്നു. അസമില്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവാളിന്റെ മണ്ഡലമായ മജുളിയിലാണ് സംഭവം നടന്നത്.

ഗ്രാമത്തെ പുറംലോകവുമായി ബന്ധിപ്പലിച്ചിരുന്ന ഏക പാലമാണ് തകര്‍ന്നത്. അപകടത്തില്‍ പെട്ട ഉദ്യോഗസ്ഥര്‍ക്ക് ചെറിയ പരിക്കുകള്‍ മാത്രമാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. സൈക്കിളില്‍ കെട്ടിവച്ച സഹോദരന്റെ മൃതദേഹവുമായി മുളയില്‍ നിര്‍മ്മിച്ച പാലത്തിലൂടെ പോകുന്ന യുവാവിന്റെ ചിത്രം ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോണ്‍ക്രീറ്റ് പാലമില്ലാത്തതിനാല്‍ മരിച്ചവരെയും രോഗികളെയും പോലും മുളയില്‍ നിര്‍മ്മിച്ച പാലത്തിലൂടെയാണ് കൊണ്ടു പോകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button