ദുബായ്: ലുലുഗ്രൂപ്പ് ദുബായിൽ ഷോപ്പിംഗ് മാള്‍ നിര്‍മ്മിക്കുന്നു. ദുബായ് സിലിക്കണ്‍ ഒയാസീസിലാണ് മാള്‍ നിർമ്മിക്കുന്നത്. നൂറ് കോടി ദിര്‍ഹം ചെലവഴിച്ചാണ് ഇരുപത്തിമൂന്ന് ലക്ഷം ചതുരശ്രയടിയില്‍ മാള്‍ നിര്‍മ്മിക്കുന്നത്. രണ്ടായിരത്തി ഇരുപതിന് മുന്‍പ് മാളിന്റെനിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലുലുഗ്രൂപ്പിന്റെ പദ്ധതി.
ദുബായ് സിലിക്കണ്‍ ഓയസിസില്‍ ലോകോത്തര നിലവാരത്തിലുള്ള ഷോപ്പിംഗ് മാളാണ് ലുലുഗ്രൂപ്പ് നിര്‍മ്മിക്കുന്നത്. മാളിന്റെ മൊത്തം വിസ്തീർണ്ണം ഇരുപത്തിമൂന്ന് ലക്ഷം ചതുരശ്രയടിയാണ്. രാജ്യാന്തരബ്രാന്‍ഡുകള്‍ ഉള്‍പ്പടെ മൂന്നുറിലധികം ഷോപ്പുകള്‍ മാളിലുണ്ടാകും. ഷോപ്പിംഗ് മാളിന്റെ ശിലാസ്ഥാപന കര്‍മ്മം ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിട്ടി പ്രസിഡന്റും എമിറേറ്റ്‌സ് ഗ്രൂപ്പ് ചെയര്‍മാനുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സായിദ് അല്‍ മക്തും നിര്‍വഹിച്ചു.
മൂപ്പത് മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കി 2020ലെ ദുബായി വേള്‍ഡ് എക്‌സ്‌പോയ്ക്ക് മുന്‍പ് മാളിന്റെ പ്രവർത്തനം ആരംഭിക്കാനാണ് ലുലുഗ്രുപ്പിന്റെ പദ്ധതി. ദുബായിയിലെ താമസക്കാരെകൂടാതെ വിനോദസഞ്ചാരികളെകൂടി ആകര്‍ഷിക്കും വിധത്തിലാണ് മാള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് എന്ന് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി പറഞ്ഞു.
ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടെ കുടുംബമായി എത്തുന്നവരെ ആകര്‍ഷിക്കുന്ന നിരവധി ഘടകങ്ങള്‍ പുതിയമാളിലുണ്ടാകും. സിനിമതിയേറ്ററുകള്‍ അടക്കം വിനോദത്തിനും ഉല്ലാസത്തിനും ഉള്ള സൗകര്യം മാളില്‍ ഒരുക്കും.
Post Your Comments