തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനിക്കൊപ്പം ഡെങ്കിപ്പനിയും എച്ച് 1 എന്‍ 1 പനിയും പടരുന്നു. സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വയലന്‍സ് പ്രോജക്ടിന്റെ കണക്കുകള്‍ പ്രകാരം 233 സ്ഥിരീകരിക്കപ്പെട്ട എച്ച് വണ്‍ എന്‍ വണ്‍ കേസുകള്‍ ആണ് സംസ്ഥാനത്ത് ഈ വര്‍ഷം രേഖപ്പെടുത്തിയത്. അതില്‍ 16 പേര്‍ മരിച്ചു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. രോഗ ലക്ഷണങ്ങളുമായി എത്തുന്ന രോഗികള്‍ക്കു കൊടുക്കേണ്ടുന്ന ചികിത്സയുടെ പ്രോട്ടോകോളും നിര്‍ദേശങ്ങളും ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 66 ഡെങ്കിബാധിതരില്‍ 54-ഉം തിരുവനന്തപുരം ജില്ലയിലാണ്. തൊട്ടുമുമ്പത്തെ ദിവസവും 52 ഡെങ്കിപ്പനി കേസുകള്‍ തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇടയ്ക്കിടെയുള്ള കാലാവസ്ഥാമാറ്റമാണ് ജനങ്ങളെ രോഗബാധിതരാക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്.
കടുത്ത പനിക്കൊപ്പം ശരീരവേദന, തലവേദന, ശരീരത്ത് ചുവന്ന പാടുകള്‍ തുടങ്ങിയവ ഡെങ്കിയുടെ ലക്ഷണമാണ്. വൈറസ് രോഗമായ എച്ച് 1 എന്‍ 1 തുമ്മലിലൂടെയും ചുമയിലൂടെയും മറ്റുമാണ് പകരുന്നത്. ജലദോഷപ്പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ടല്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഉടന്‍ ഡോക്ടറുടെ സഹായം തേടണം. വൈറല്‍ പനി ഭേദമാകാന്‍ മൂന്നുമുതല്‍ അഞ്ചുദിവസംവരെ വേണ്ടിവരും. സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചെങ്കിലും പരിഭ്രാന്തിപ്പെടേണ്ട ആവശ്യമില്ല. അതേസമയം പൊതുജനത്തെ സംബന്ധിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചിലതുണ്ട്.
ചെറിയ ജലദോഷപനി പോലും അവഗണിക്കാതെ ഇരിക്കുക. പ്രത്യേകിച്ച് ഗര്‍ഭിണികള്‍, കുട്ടികള്‍, ഹൃദയ സംബദ്ധമായ രോഗങ്ങള്‍ ഉള്ളവര്‍, കിഡ്‌നി തകരാറുകള്‍ ഉള്ളവര്‍, കരള്‍ രോഗങ്ങള്‍ ഉള്ളവര്‍, എയ്ഡ്‌സ്, ടിബി മുതലായ രോഗങ്ങള്‍ ഉള്ളവര്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍, അവയവം മാറ്റിവെയ്ക്കപ്പെട്ട ചികിത്സയില്‍ കഴിയുന്നവര്‍, ദീര്‍ഘനാളായി സ്റ്റിറോയ്ഡ് മരുന്ന് ചികിത്സയില്‍ ഉള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗ ലക്ഷണങ്ങളെ അവഗണിക്കാതെ ആരോഗ്യ വിദഗ്ധന്റെ സഹായം തേടുക.
പൊതുസ്ഥലത്ത് പോകുമ്പോള്‍ എപ്പോഴും തൂവാല കയ്യില്‍ കരുതുക. മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടിയ ശേഷം തുമ്മുക/ചുമയ്ക്കുക. പനി ഉള്ള അവസരത്തില്‍ കഴിവതും വീട്ടില്‍ വിശ്രമികുക, ഷോപ്പിംഗ് മാള്‍, ഓഫീസ്, സ്‌കൂള്‍ മുതലായ ആളുകള്‍ കൂടുന്ന പൊതുസ്ഥലങ്ങളില്‍ പനി ഉള്ള സമയം ചിലവഴിക്കുന്നത് രോഗം മറ്റുള്ളവരിലേക്ക് പകരാന്‍ കാരണമാകും. അതുപോലെ ഭക്ഷണത്തിന് മുന്‍പും ശേഷവും അതെ പോലെ പുറത്തു പോയി തിരികെ എത്തുമ്പോഴും കൈ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക.
Post Your Comments