KeralaLatest NewsNews

പൂവിന്റെ മണമേറ്റുണ്ടായ അലർജിയിൽ മലയാളി പെൺകുട്ടി മരിച്ചു

പത്തനംതിട്ട: പൂവിന്റെ മണമേറ്റുണ്ടായ അലർജിയിൽ മലയാളി പെൺകുട്ടി മരിച്ചു. വിദേശ മലയാളിയായ പെൺകുട്ടി മധുരയിൽ വച്ചാണ് മരിച്ചത്. അമേരിക്കയിൽ സ്ഥിരതാമസക്കാരനായ മാക്കാംകുന്ന് അഴൂർ ഒഴിമണ്ണിൽ ബെഞ്ചമിൻ സാമുവലിന്റെ മകൾ ആഷ്‌ലി (16) ആണ് മരിച്ചത്.

സേവനപ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് ആഷ്‌ലി ഒരാഴ്ചമുമ്പ് ഇന്ത്യയിലെത്തിയത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് ആഗ്രയിലേക്ക് പോകുന്നവഴി റോഡിനു വശത്ത് പൂത്തുനിന്നിരുന്ന ഗോതമ്പ്, മല്ലി പൂക്കളുടെ മണമേറ്റ് അസ്വസ്ഥത അനുഭവപെട്ടു. അടുത്തെങ്ങും ആശുപത്രി സൗകര്യം ലഭിക്കാത്തതാണ് മരണത്തിനു കാരണമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button