കൊല്‍ക്കത്ത : ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ബി എസ് എഫിന്റെ നേതൃത്വത്തിൽ വൻ കഞ്ചാവ് വേട്ട.ബിഎസ്എഫ് ജവാന്മാര് 100 കിലോ കഞ്ചാവ് ആണ് നോര്‍ത്ത് 24 പര്‍ഗാന ജില്ലയില്‍ നിന്നും പിടി കൂടിയത്.കഞ്ചാവ് കസ്റ്റംസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായി ബിഎസ്എഫ് ജവാന്മാര് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാമചന്ദര്പൂര് ഗ്രാമത്തില്‍ നിന്നും കണ്ടെടുത്ത 47 പാക്കറ്റുകളിലാക്കിയ 100 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.മുൻപും കഞ്ചാവ് വേട്ട ബംഗാൾ അതിർത്തിയിൽ ഉണ്ടായിട്ടുണ്ട്. 2017ല്‍ 406 കിലോ കഞ്ചാവാണ് ബിഎസ്എഫ് ജവാന്മാര് ബംഗാള്‍ അതിര്‍ത്തിയില്‍ നിന്നും കണ്ടെടുത്തത്.
Post Your Comments