മനാമ: ബഹ്റൈനില്‍ നിര്‍മിച്ച സ്വര്‍ണാഭരണങ്ങള്‍ക്ക് വിലക്ക്. ബഹ്‌റൈനിലെ സ്വര്‍ണാഭരണങ്ങള്‍ സൗദിയിലും ഖത്തറിലും വില്‍പനക്കായി സ്വീകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
ബഹ്‌റൈനില്‍ സ്വര്‍ണ ഫാക്ടറികള്‍ ഇല്ലെന്നതുകൊണ്ടാണ് ഇവിടുത്തെ ആഭരണങ്ങള്‍ സൗദിയും ഖത്തറും വില്‍ക്കാതിരിക്കുന്നത്.
അതേസമയം ബഹ്റൈനിലേക്ക് സൗദിയിലും ഖത്തറില്‍ നിന്നുമുള്ള ആഭരണങ്ങള്‍ തടസമില്ലാതെ വില്‍പനക്കെത്തുന്നുണ്ട്.
തങ്ങളുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കാത്ത രാജ്യങ്ങളുടെ ആഭരണങ്ങള്‍ ഇവിടെയും അനുവദിക്കേണ്ടെന്നാണ് ബഹ്റൈന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജി.സി.സി.ഗോള്‍ഡ് ആന്റ് ജ്വല്ലറി അസോസിയേഷെന്റ വാദം.
ഈ നടപടി ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് അസോസിയേഷന്‍ ചെയര്‍മാന്‍ സാജിദ് ശൈഖ് പറഞ്ഞു.
തങ്ങളുടെ പണിശാലകള്‍ അവരുടെ നിര്‍വചനത്തിലുള്ള ഫാക്ടറികള്‍ക്ക് തുല്ല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഒമാനും യു.എ.ഇയും കുവൈത്തും ഇപ്പോഴും ബഹ്റൈന്‍ ആഭരണങ്ങള്‍ സ്വീകരിക്കുന്നുണ്ട്. സൗദിയും ഖത്തറും ഈ വഴി സ്വീകരിക്കണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്.
Post Your Comments