ദോഹ: ഗൾഫ് രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് പറക്കുന്ന വിമാനങ്ങളിൽ ലാപ്ടോപ്പ് ഉൾപ്പെടെയുള്ള വലിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് നിരോധനമേർപ്പെടുത്തിയ ഡൊണാൾഡ് ട്രംപിന്റെ നടപടിയ്ക്കെതിരെ വിമർശനവുമായി ഖത്തർ എയർവെയ്സ് സിഇഒ അക്ബർ അൽ ബാക്കിർ. സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് നേരിടുന്നതിന് അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിക്കുകയാണ് ചെയ്യേണ്ടത്. ഈ രീതിയിലാണ് സുരക്ഷ ഏർപ്പെടുത്തുന്നതെങ്കിൽ അവസാനം യാത്രക്കാർ വിമാനത്തിൽ അടിവസ്ത്രമണിഞ്ഞ് ഇരിക്കേണ്ട സ്ഥിതി വരുമെന്ന് അദ്ദേഹം പരിഹസിക്കുകയുണ്ടായി.
ലാപ്ടോപ്പ് നിരോധനം മൂലം ഓരോ വിമാനത്തിലും പത്തിൽ താഴെ യാത്രക്കാരുടെ കുറവുണ്ടായിട്ടുണ്ടാവാമെന്ന് അൽബാക്കിർ വ്യക്തമാക്കി. എടുത്തു ചാടിയുള്ള ഒരു നിലപാടാണ് ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടുള്ളതെന്ന് അൽബാക്കിർ ചൂണ്ടിക്കാട്ടി. ഖത്തർ എയർവെയ്സ് ദിവസവും അമേരിക്കയിലെ 10 നഗരങ്ങളിലേക്ക് നേരിട്ട് സർവീസ് നടത്തുന്നുണ്ട്.
Post Your Comments