ന്യൂഡല്‍ഹി: ദേശീയ ഗാനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. ഇനി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് സുപ്രീംകോടതി അറിയിച്ചത്. ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചാല്‍ കടുത്ത ശിക്ഷ ലഭിക്കും. സിനിമാ തീയറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ പലരും എഴുന്നേറ്റുനില്‍ക്കാറില്ല. ഇനി അങ്ങനെ ചെയ്യുന്നവര്‍ കടുത്ത ശിക്ഷ തന്നെ നേരിടേണ്ടിവരും.
തടവ് ശിക്ഷ ലഭിക്കുമെന്നാണ് പറയുന്നത്. ദേശീയ ഗാനത്തോട് അനാദരവ് കാണിക്കുന്നവര്‍ക്ക് തടവ് ശിക്ഷ ഏര്‍പ്പെടുത്തുന്നതിനായി നിയമ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ മറുപടി.
ഹര്‍ജിയില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഭരണഘടനയോടും, ദേശീയ പതാകയോടും അനാദരവ് കാണിക്കുന്നവര്‍ക്കാണ് നിയമം മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ നിഷ്‌കര്‍ഷിക്കുന്നത്. ഇതേ തടവ് ശിക്ഷ ഇതിലും ഏര്‍പ്പെടുത്തുമെന്നാണ് സൂചന. ആഗസ്റ്റ് 23ന് കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.
Post Your Comments