Latest NewsNewsIndia

മുത്തലാഖ് തുടർന്നാൽ താൻ ഹിന്ദു ആകും എന്ന് പ്രഖ്യാപിച്ച് മുത്തലാഖിനിരയായ യുവതി

ലഖ്‌നൗ:ഫോണിലൂടെ മൂന്നുതവണ തലാഖ് ചൊല്ലി ഭർത്താവ് തന്നെ ഉപേക്ഷിക്കുകയും ഭർതൃ വീട്ടുകാർ തന്റെ നേരെ ആസിഡ് ഒഴിക്കുകയും ചെയ്തതായി മുതാലാഖിനിരയായ യുവതി. ഇസ്ളാമിൽ മുതാലാഖ് ഇനിയും തുടർന്നാൽ താൻ ഇസ്ളാം ഉപേക്ഷിച്ചു ഹിന്ദു ആകുമെന്നും യുവതി പ്രഖ്യാപിക്കുന്നു.ഉത്തർപ്രദേശിൽനിന്നുള്ള രെഹന റാസയാമ് ആണ് ഇത്തരമൊരു പോരാട്ടത്തിന് തുടക്കമിട്ടത്. ഇന്ത്യയിൽ ഇസ്ലാം മതത്തിൽ സ്ത്രീയുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നില്ലെന്നും പാക്കിസ്ഥാൻ, ബംഗ്ലാദേശ്, സൗദി അറേബ്യ തുടങ്ങി 20-ഓളം രാജ്യങ്ങളിൽ മുത്തലാഖ് നിരോധിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
 
സമൂഹത്തിൽ ഉയർന്ന തലത്തിലുള്ള കുടുംബമായിരുന്നിട്ടുകൂടി തനിക്ക് മുത്തലാഖിന്റെ നീതിനിഷേധം അനുഭവിക്കേണ്ടിവന്നതായി രഹന പറയുന്നു. ശരിയത്ത് നിയമപ്രകാരം ശരിയാണെന്നും അത് പിന്തുടരാൻ ഭരണഘടനാപരമായ അവകാശമുണ്ടെന്നും മുസ്ലിം വ്യക്തിനിയമ ബോർഡ് മുത്തലാഖ് സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.
 
 
ഭർത്താവ് ഫോണിലൂടെ മൊഴിചൊല്ലിയ തീരുമാനം എതിർത്തപ്പോൾ ഭർതൃവീട്ടുകാർ തന്റെ മേൽ ആസിഡ് ഒഴിച്ചുവെന്ന് രഹന സുപ്രീം കോടതിയിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട് .അലഹബാദ് കോടതി വിധിയുമായി എത്തിയ തന്നെയും മകനെയും ദിവസങ്ങളോളം ഭർതൃ വീട്ടുകാർ പട്ടിണിക്കിടുകയും വൈദ്യുതി പോലും വിഛേദിക്കുകയും ചെയ്തതായി രഹന പറയുന്നു.രഹനയ്ക്ക് പിന്തുണ നൽകുമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്.
 
 
1999-ൽ വിവാഹം കഴിച്ചശേഷം അമേരിക്കയിലേക്ക് താമസം മാറിയ രഹനയെ ഭർത്താവ് പിന്നീട് 2011 -ൽ നാട്ടിൽ എത്തിച്ച ശേഷം ന്യൂസിലാൻഡിലേക്ക് പോകുകയായിരുന്നു. രാജ്യത്ത് നിലവിലുള്ള നിയമം അനുസരിച്ച് വിവാഹബന്ധം വേർപെടുത്തുന്നതിനും അതിനുശേഷം നഷ്ടപരിഹാരമുൾപ്പെടെ ലഭിക്കുന്നതിനും ഹിന്ദുമതത്തിൽ സാമാന്യ നീതി നടപ്പാകുമ്പോൾ തന്നെ മുത്തലാഖ് ചൊല്ലി ഒഴിവാക്കാനാണ് ഭർത്താവും ബന്ധുക്കളും ശ്രമിക്കുന്നതെന്ന് രഹന കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button