ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും ഇതിനെതിരെ യോജിച്ചു പ്രവർത്തിക്കുമെന്നും പിണറായിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയത്തിൽ രാഷ്ട്രീയവും ഉണ്ടെന്ന് കെജ്രിവാൾ വ്യക്തമാക്കി.
അതെ സമയം കോൺഗ്രസുമായുള്ള സഖ്യം തള്ളിയ പിണറായി വിജയൻ ബിജെപിയെ നേരിടാന്‍ മതനിരപേക്ഷ ശക്തികളെ ആശ്രയിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി.ബിജെപി എന്ന ആപത്തിനെ നേരിടാന്‍ കോണ്‍ഗ്രസ്സിനെ ആശ്രയിക്കാനാവില്ലെന്നും പിണറായി കെജ്രിവാളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു .മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.
Post Your Comments