Latest NewsNewsIndia

സ്വിസ്സ് ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ ആദായവകുപ്പിനു നൽകിയില്ല- ജ്യൂവലറി ഉടമയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി

 ഡെറാഡൂൺ: സ്വിസ് ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ കൈമാറാത്തതിനെ തുടർന്ന് ജ്വല്ലറി ഉടമയെ രണ്ട് വർഷത്തേക്ക് ശിക്ഷിച്ചു. ഡെറാഡൂൺ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രാജ്പൂർ റോഡിൽ പഞ്ചാബ് ജ്വല്ലറി നടത്തുന്ന രാജു വർമ്മക്കാണ് രണ്ട് വർഷം തടവും 50000 രൂപ പിഴയും വിധിച്ചത്.

2012 മാർച്ച് 14 ന് ആദായ വകുപ്പ് വർമ്മയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 92 ലക്ഷം രൂപയുടെ കള്ളപ്പണവും സ്വിസ്സ് ബാങ്ക് അക്കൗണ്ടുകളുടെ ചില രേഖകളും കണ്ടെത്തിയിരുന്നു.എന്നാൽ ഇതിന്റെ വിശദ വിവരങ്ങൾ നൽകാൻ ഇയാൾ തയ്യാറാകാത്തതിനെ തുടർന്നാണ് കോടതി ഇയാൾക്ക് ശിക്ഷ വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button