KeralaNews

തലസ്ഥാനത്ത് അഞ്ച് ബിയർ–വൈൻ പാർലറുകൾ തുറക്കും

തിരുവനന്തപുരം: തലസ്ഥാനത്ത് അഞ്ച് ബീയർ–വൈൻ ഹോട്ടലുകൾ തുറക്കാൻ ഹൈക്കോടതി അനുമതി. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടംവഴി കന്യാകുമാരിയിലേക്കു പോകുന്ന എൻഎച്ച് 66 പാത ജില്ലാപാതയാണെന്ന ബാറുടമകളുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. സേവിയേഴ്സ് ഹോട്ടൽ, പാപ്പനംകോട് വൈറ്റ് ദാമർ, മൗര്യ രാജധാനി, നെയ്യാറ്റിൻകര എംവീസ് ടൂറിസ്റ്റ് ഹോം, ചാണക്യ എന്നിവയ്ക്കാണ് തുറക്കാൻ അനുമതി ലഭിച്ചിരിക്കുന്നത്.

ഒരു സ്ഥലത്തേക്കു രണ്ടു ദേശീയപാതകൾ പാടില്ലെന്ന നാഷണൽ ഹൈവേ അതോറിറ്റി ഉത്തരവ് ഇവർ കോടതിയിൽ ഹാജരാക്കിയിരുന്നു. രണ്ടും ദേശീയപാതയാണെങ്കിൽ കഴക്കൂട്ടത്തുനിന്നും സെക്രട്ടേറിയറ്റിനു മുന്നിലൂടെ തമ്പാനൂർ വഴി കന്യാകുമാരിയിലേക്ക് പോകുന്ന റോഡ് ജില്ലാപാതയായി വിജ്ഞാപനം ചെയ്യണമെന്നായിരുന്നു ആവശ്യം. ഇതാണു കോടതി ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button